Texty
സൂര്യോദയം, തങ്ക സൂര്യോദയം
സൂര്യോദയം
ആ... ആ... ആ... ആ...
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം
പകലകം പൊരുളിൻ്റെ ശ്രീ രാജധാനി
ഹരിത കമ്പളം നീർത്തി വരവേൽപ്പിനായ്
ഇതിലേ ഇതിലേ
വരൂ, സാമഗാന വീണ മീട്ടിയഴകേ
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം
പകലകം പൊരുളിൻ്റെ ശ്രീ രാജധാനി
ഹരിത കമ്പളം നീർത്തി വരവേൽപ്പിനായ്
ഇതിലേ ഇതിലേ
വരൂ, സാമഗാന വീണ മീട്ടിയഴകേ
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം
തിരുക്കുറൾ പുകൾ പാടി കിളികുലമിളകുന്നു
ഹൃദയങ്ങൾ തൊഴു കയ്യിൽ ഗായത്രിയുതിരുന്നു
ചിലപ്പതികാരം ചിതറുന്ന വാനിൽ, ഇല കണമേ നിൻ ഭരതവും പാട്ടും
അകലേ അകലേ കൊലു വെച്ചുഴിഞ്ഞു തൈ പിറന്ന പൊങ്കൽ...
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം
പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോൾ
ഉപനയനം ചെയ്യും ഉഷസ്സിനു കൗമാരം
ജല സാധകം വിൺ ഗംഗയിലാടാൻ
സരിഗമ പോലും സ്വയമുണരുന്നു
പകരൂ പകരൂ പനിനീർ കുടഞ്ഞു മേഘ ദൂതു തുടരൂ
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം
പകലകം പൊരുളിൻ്റെ ശ്രീ രാജധാനി
ഹരിത കമ്പളം നീർത്തി വരവേൽപ്പിനായ്
ഇതിലേ ഇതിലേ
വരൂ, സാമഗാന വീണ മീട്ടിയഴകേ
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം
Written by: Bichu Thirumala, S. Balakrishnan