Συντελεστές

PERFORMING ARTISTS
P. Susheela
P. Susheela
Performer
COMPOSITION & LYRICS
G. Devarajan
G. Devarajan
Composer
Vayalar
Vayalar
Songwriter

Στίχοι

ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ
ഉർവശി ചമയുന്നൊരു ചന്ദ്രലേഖേ
ഉഷയെവിടേ? സഖി ഉഷയെവിടേ?
ഉഷസ്സെവിടേ-
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ, ചിത്രലേഖേ
അനിരുദ്ധൻ വന്നുവോ? അരമനയിൽ ചെന്നുവോ?
അനുരാഗവിവശനായ് നിന്നുവോ?
ആരോരുമറിയാതെ മോഹിച്ചു നിന്നുവോ?
അസുലഭ നിർവൃതിയിൽ ആലിംഗനങ്ങളാൽ
ആപാദ ചൂഡം പൊതിഞ്ഞുവോ-അവൾ
ആപാദചൂഡം പൊതിഞ്ഞുവോ?
ആ ആ ആ
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ, ചിത്രലേഖേ
കുളിർത്തെന്നൽ കണ്ടുവോ? കൊടിമിന്നൽ കണ്ടുവോ?
ഒളികണ്ണാൽ താരകൾ കണ്ടുവോ-ആ രംഗം
ഒളികണ്ണാൽ താരകൾ കണ്ടുവോ?
കതിരിടും ലജ്ജയുമായ് കാമസ്വരൂപനെ
കാർകൂന്തൽ കൊണ്ടു മറച്ചുവോ-അവൾ
കാർകൂന്തൽ കൊണ്ടു മറച്ചുവോ?
ആ ആ ആ
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ
ഉർവശി ചമയുന്നൊരു ചന്ദ്രലേഖേ
ഉഷയെവിടേ? സഖി ഉഷയെവിടേ?
ഉഷസ്സെവിടേ-
ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ
Written by: G. Devarajan, Varma Vayalar Rama, Vayalar
instagramSharePathic_arrow_out

Loading...