Στίχοι

ആരോമൽ പൂവ് പോലെന്നിൽ പൂത്ത പെണ്ണേ, പേര് ചൊല്ലുമോ?
ആരോരും കണ്ടിടാ ദൂരം ഇന്നു നീയെൻ കൂട്ടു പോരുമോ?
കുരുന്നു പൂങ്കവിൾ, കുറുമ്പു പുഞ്ചിരി
മുഖം തെളിഞ്ഞാൽ ഉദിക്കും കിനാവുകൾ
നിറഞ്ഞു തൂവും ഇളം തേൻ നിലാവാണിവൾ
പുള്ളിമാൻ കിടാവ് നെഞ്ചിലേറ്റിടും
കുഞ്ഞു ചന്ദ്രബിംബമേ
കണ്ണുഴിഞ്ഞുഴിഞ്ഞു നിന്നെ നോക്കവേ
എന്തിതെന്തു ചന്തമേ
മേലെ മേഘപാളി താഴെ മഞ്ഞു തൂകി
നിൻ മെയ് മൂടി നിൽക്കവേ
നേരം നിന്നു പോയി ഏതോ മായ പോലെ
ഒന്നായ് നാം നടക്കവേ
നദിയിൻ ഓളങ്ങൾ കാണാത്ത കൊലുസുകളായ്
കാറ്റിൻ സാരംഗി മൂളുന്നു മധുരിതമായ്
നിനക്കു വേണ്ടിയി പ്രപഞ്ചമേ വിരിഞ്ഞു നിൽകയായ്
പുള്ളിമാൻ കിടാവ് നെഞ്ചിലേറ്റിടും
കുഞ്ഞു ചന്ദ്രബിംബമേ
കണ്ണുഴിഞ്ഞുഴിഞ്ഞു നിന്നെ നോക്കവേ
എന്തിതെന്തു ചന്തമേ
ദൂരെ നിന്നവൻ ഞാൻ, ദൂതായ് വന്നവൾ നീ
വാക്കായ് പെയ്ത മോഹമേ
കാലം കാത്തു നിന്നെ, തിരയാൻ വന്നതല്ലേ
ഇന്നീ സ്വപ്ന ഭൂമിയിൽ
പൊരുതാൻ ആവോളം ആശിച്ച വിരലുകളിൽ
പനിനീർ പൂ ചൂടി നിൽകുന്നു വിരഹിതനായ്
പിറന്നു വീണു ഞാനീ ഈ മണ്ണിലായ് നിനക്കു മാത്രമായ്
പുള്ളിമാൻ കിടാവ് നെഞ്ചിലേറ്റിടും
കുഞ്ഞു ചന്ദ്രബിംബമേ
കണ്ണുഴിഞ്ഞുഴിഞ്ഞു നിന്നെ നോക്കവേ
എന്തിതെന്തു ചന്തമേ
Written by: Vinayak Sasikumar, Vishal Chandrashekar
instagramSharePathic_arrow_out

Loading...