Music Video
Music Video
Credits
PERFORMING ARTISTS
Rzee
Performer
COMPOSITION & LYRICS
Rzee
Songwriter
Gopi Sundar
Composer
Lyrics
ഇവർ ഇവിടൊരു വഴി പോക്കൻ
തിര തിരകൾ നിറച്ചൊരു തോക്കിൻ
തുര തുര വരുമൊരു വെടിയുടെ തീക്കനൽ
ഉണ്ടിവരുടെ ഒരു ചെറു നോക്കിൽ
കനവുകൾ അത് ചാക്കിൽ
കളി പുരണ്ടുകൊണ്ട് ഇവരുടെ വാക്കിൽ
നിനക്ക് എട്ടിന്റെ പണി കിട്ടുമെന്ന് ചോന്നെങ്കിൽ
They ain't joking
ചെകുത്താൻമാരുടെ നാട്ടിൽ
നിയമം Gandhi ഉറങ്ങും നോട്ടിൽ
എങ്കിലും രക്ഷകൻ എത്തിയ നേരം നെഞ്ചിൽ
ലഡ്ഡു പൊട്ടിയത് atom bomb ഇൽ
കരുത്തിന് ഈ ലോകം സാക്ഷി
പാപി
എങ്കിലും ഇവരുടെ വാശി
ഉടൽ വരയ്ക്കാൻ വേണ്ടത് ഖാക്കി
ഉർവശി മേനക രംഭകൾ സാക്ഷി
പണച്ചാക്കിനായ് തകർത്താടും ഈ മനഃസാക്ഷിയിൻ അഹങ്കാരി
അരച്ചാൻ വയർ നിറയ്ക്കാൻ നൊടിയിൽ
നിറം മാറും ഒരു മരം ചാടി
ദിനം തോറും മനം ഇരുൾ പാകി
പണം കാക്കും ഒരു മരം താങ്ങി
ഉടൽ പോകുമീ പാത വിജനം
അത് കണ്ടു തലച്ചോർ അഴിഞ്ഞാടി
ഈ പാതി പാതയിൽ കീശ കാലി
ഇനി ദിനം അതുരുകും എന്ന വേവലാദി
വർത്തമാനം അതൊരു അർദ്ധനാരി
ഇവർ ഒറ്റ നോക്കിൽ ഒരു കുറ്റവാളി
ഈ ലോകം ഇവരുടെ കാതിൽ ഓതി
താൻ പാതി ദൈവം പാതി
രണ്ടു പാതികൾ ഒത്തു ചേർന്നിവിടെ
ഇനി ദൈവം കാണി
അടി പിടി വെടി പുക
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
വരുന്നിതാ ലവ കുശ
ലവ കുശ
ലവ ലവ ലവ കുശ
ലവ കുശ
ലവ ലവ ലവ കുശ
അടി അടി അടിപിടി വെടിയുടെ ചുടു പുക
അതിനൊരു പരിമിതി ഇനി ഇല്ലടാ
അപരനെ കുടുക്കുമീ ഒരുമുറി തടവറ
അതിവരെ തളക്കുവാൻ തികയില്ലടാ
അടിക്കടി മനുഷ്യനെ കറക്കുന്ന നാം
തല കുനിച്ചെങ്കിൽ അത് മറക്കുന്ന നാൾ
ഇത് വെറും വാക്കല്ല
ഞങ്ങളുടെ തനി നിറം എന്തെന്ന് കാണുവാൻ
തനിച്ചിങ് വാ
ഭൂതം ഭാവി ചിന്ത തകർത്തത് വർത്തമാനത്തിൻ കൈപ്പിടിയോ
കൂടെ നിന്നവർ ചെകുത്താഞ്ഞു
തേൻ മീശ ഒരുക്കും വൈദികനോ
പണ്ട് നീ കേട്ട മുത്തശ്ശി കഥയിൽ
ആപത്തോലിഞ്ഞു കിടക്കുന്ന വീശിയിൽ
ഒരുമിച്ചു താണ്ടി ഞാൻ വേറിട്ട പാതകൾ
ഭാരിച്ച ചിന്തകൾ കാണിച്ച കാഴ്ചകൾ
ഇരുട്ടിനേക്കാൾ കറുത്ത മനസ്സിവാൻ
കാല് മാറി ചതി വിധിച്ച ചാരൻ
വിധി ഉന്നം പിഴച്ച വേട്ടക്കാരൻ
ആള് മാറി ജീവൻ എടുത്ത കാലൻ
Aah
ഇത് ലവ കുശ
മുന്നേറ്റം ഇതിനി ഒരേ ദിശ
കനവുകൾ അത് നേടാൻ തലവിധിയുടെ
ചങ്ങലകൾ തകർത്തിതാ
കലി കൊണ്ട് പേടി അതുണ്ട്
സ്വയം പിടിക്കപ്പെടും മുമ്പ്
ഈ കാലം മാറ്റി ഉടൻ ഇവർ ചാടും
ഈ കൊമ്പിൽ നിന്ന് ആ കൊമ്പിൽ
ഇന്നിവർ പേരി മടുത്ത തിടമ്പ്
അത് തേടി നടന്നൊരു തുമ്പ്
ഒരുമിച്ചാൽ രാശി അതുണ്ട്
രണ്ടുടൽ ലക് ഷ്യം അതൊന്നു
അടി പിടി വെടി പുക
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
(ലവ കുശ)
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
(ലവ ലവ ലവ കുശ)
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
(ലവ കുശ)
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
(ലവ ലവ ലവ കുശ)
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
(ലവ കുശ)
വരുന്നിതാ ലവ കുശ
അടി പിടി വെടി പുക
(ലവ ലവ ലവ കുശ)
വരുന്നിതാ ലവ കുശ
ലവ കുശ
Written by: Gopi Sundar, Rzee


