Credits
PERFORMING ARTISTS
AK Hash
Performer
COMPOSITION & LYRICS
AK Hash
Songwriter
PRODUCTION & ENGINEERING
AK Hash
Producer
Lyrics
ചൊല്ല്, ചൊല്ല്, ചൊല്ല്
നീ പഴങ്കഥ ചൊല്ല്
പഴങ്കഥ ചൊല്ലുമ്പൊ
പഴംപൊരി തിന്നുക
ചൊല്ല്, ചൊല്ല്, ചൊല്ല്
നീ പഴങ്കഥ ചൊല്ല്
പഴങ്കഥ ചൊല്ലുമ്പൊ, hey hey
ചൊല്ല്, ചൊല്ല് ഒരു പഴങ്കഥ ചൊല്ല്
നാരങ്ങാ അച്ചാർ ഉണ്ടായതെങ്ങനാണ്?
സാമ്പാറിൽ വെണ്ടയ്ക്ക ആദ്യം ഇട്ടതാര്?
തേങ്ങാപാൽ പിഴിഞ്ഞത് ആരുടെ കൈകളാണ്?
ആദ്യം ചോദ്യം, അത് വളരെ അധികം
തുണിയില്ലാ കാലം ആരുണ്ടാക്കി അടിവസ്ത്രം?
ഭാഷയില്ലാ കാലം ആരുണ്ടാക്കി ആദ്യ പദ്യം?
ദൈവങ്ങളില്ലാ ലോകത്ത് ആരുണ്ടാക്കി ആദ്യ മന്ത്രം?
തന്ത്രം പെണ്ണുങ്ങൾക്ക് തലയണ മന്ത്രം
ഇഷ്ട്ടം ആണുങ്ങൾക്ക് വേണം ഉടൻ പണം
കഷ്ട്ടം, കുഞ്ഞുങ്ങൾക്ക് smart phone വേണം
മിച്ചം വരും തലതെറിച്ചൊരു ലോകം
ശോകം, തലമുറകൾക്ക് എവിടാണ് തുടക്കം?
കറങ്ങുന്ന ഭൂമിക്ക് എന്നാണ് ഒടുക്കം?
പുഴുപോൽ ജീവിക്കും മനുഷ്യനും തിടുക്കം
മരിക്കുന്നേ മുമ്പേ എല്ലാം നേടാനുള്ള ഒരുക്കം
So ചൊല്ല്, ചൊല്ല്, ചൊല്ല്
നീ പഴങ്കഥ ചൊല്ല്
പഴങ്കഥ ചൊല്ലുമ്പൊ
പഴംപൊരി തിന്നുക
ചൊല്ല്, ചൊല്ല്, ചൊല്ല്
നീ പഴങ്കഥ ചൊല്ല്
പഴങ്കഥ ചൊല്ലുമ്പൊ,hey, hey
ചൊല്ല്, ചൊല്ല്, ചൊല്ല്
നീ പഴങ്കഥ ചൊല്ല്
പഴങ്കഥ ചൊല്ലുമ്പൊ
പഴംപൊരി തിന്നുക
ചൊല്ല്, ചൊല്ല്, ചൊല്ല്
നീ പഴങ്കഥ ചൊല്ല് (yay)
പഴങ്കഥ ചൊല്ലുമ്പൊ okay
പഴങ്കഥ super-ആ like
പഴങ്കഞ്ഞി പപ്പടം പൊടിച്ച്
കുഴച്ച് അങ്ങോട്ട് ഒരു പിടി
ദാഹം മിച്ചം വന്നാൽ ഒരു മോരുംവെള്ളം കുടി
എന്നിട്ടൊരു ഉത്തരം താ
എന്താണീ നാടിൻ്റെ വിധി?
ചാകും നേരം വരെ ചോദിക്കും നീ കുതി
പടരുന്ന തീ പോലെ ജ്വലിക്കുവാൻ നീതി
പരസ്പരം വിശ്വസിച്ച് ജീവിക്കാനോ ഭീതി
ദൈവപുത്രൻ ചമയുന്ന സാത്താൻ്റെ സന്തതി
നീ പറ, എന്താണ് നിൻ്റെ അടിത്തറ
നിൻ്റെ അച്ഛൻ്റച്ഛൻ്റെ അച്ചാച്ചൻ്റെ പേര് പറ
ഈ നാട്ടിൽ ജനിച്ചു വീണ
ആദ്യത്തെ പുത്രൻ ആരാ?
വേണെങ്കിൽ ചോദിച്ചോ ഇത്
ചോദിക്കുന്ന ഞാൻ ആരാ?
പഴങ്കഥകൾ, കടങ്കഥകൾ വേണെങ്കിൽ
വളച്ച് ഒടിക്കുന്ന നുണക്കഥകൾ
പാടി നടക്കാനായി ഏറെ ഉണ്ട് വീര്യ കഥകൾ
പക്ഷെ മണ്ണടിയും നേരം മിച്ചം
ബാക്കി വെറും കഥകൾ
So ചൊല്ല്, ചൊല്ല്, ചൊല്ല്
നീ പഴങ്കഥ ചൊല്ല്
പഴങ്കഥ ചൊല്ലുമ്പൊ
പഴംപൊരി തിന്നുക
ചൊല്ല്, ചൊല്ല്, ചൊല്ല്
നീ പഴങ്കഥ ചൊല്ല്
പഴങ്കഥ ചൊല്ലുമ്പൊ, hey, hey
ചൊല്ല് ചൊല്ല് ചൊല്ല്
നീ പഴങ്കഥ ചൊല്ല്
പഴങ്കഥ ചൊല്ലുമ്പൊ
പഴംപൊരി തിന്നുക
ചൊല്ല് ചൊല്ല് ചൊല്ല്
നീ പഴങ്കഥ ചൊല്ല് (yay)
പഴങ്കഥ ചൊല്ലുമ്പൊ, hey
It's AK Hash
Written by: AK Hash