Music Video

Music Video

Credits

PERFORMING ARTISTS
Deepak Dev
Deepak Dev
Vocals
Fahad
Fahad
Vocals
Sujatha Mohan
Sujatha Mohan
Vocals
Mammootty
Mammootty
Actor
Rambha
Rambha
Actor
Kaithapram
Kaithapram
Performer
Siddique
Siddique
Conductor
Mukesh
Mukesh
Actor
COMPOSITION & LYRICS
Deepak Dev
Deepak Dev
Composer
Kaithapram
Kaithapram
Lyrics
PRODUCTION & ENGINEERING
Fazil
Fazil
Producer

Lyrics

ശിലയിൽ നിന്നും ഉണരു നീ
എന്റെ ഗന്ധർവ്വനായ് വരു നീ
പുഴയിൽ നിന്നും മലർവനിയിലും
തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ നിന്നോടലിയാൻ
തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ
തമസ്സിൽ നിന്നും ഉണരുമോ
ഹിമശില നീ തപശില നീ
തമസ്സിൽ നിന്നും ഉണരുമോ
ശിലയിൽ നിന്നും ഉണരു നീ
കൊതിക്കും പാതിര രാവിൽ
മദിക്കും പൌർണ്ണമിയായ്
ഞാൻ നിൽപ്പൂ, നിന്നെ കാണാൻ
നമുക്കായ് താഴം പൂക്കൾ
വിരിച്ചു നീരാളങ്ങൾ
ദൂരേ പാടീ മൈന
കരളലിയും കഥകളിലെ
നായകനായ് നീയവിടെ
ചിറകുണരാക്കിളിയിണയായ്
സ്വയമുരുകും ഞാനിവിടെ
ശിലയിൽ നിന്നും ഉണരൂ
ഹിമശില നീ തപശില നീ
തമസ്സിൽ നിന്നും ഉണരുമോ
ശിലയിൽ നിന്നും ഉണരൂ നീ
തുറക്കൂ ജാലകവാതിൽ
മയക്കും മാനസ വാതിൽ
എന്തേ ഇനിയും മൗനം
വിളിച്ചൂ മന്മഥ മന്ത്രം
തുടിച്ചൂ മാദകയാമം
എന്തേ താമസമെന്തേ
ഈ നിമിഷം പ്രിയനിമിഷം
അലഞൊറിയും സ്വരനിമിഷം
പൂമഴയിൽ പുളകവുമായ്
മനമലിയും പൊൻനിമിഷം
ശിലയിൽ നിന്നും ഉണരൂ
മ്മ്... ല ല ല ല ല
തമസ്സിൽ നിന്നും ഉണരുമോ
ശിലയിൽ നിന്നും ഉണരു നീ
എന്റെ ഗന്ധർവ്വനായ് വരു നീ
പുഴയിൽ നിന്നും മലർവനിയിലും
തണുത്തലിയുന്നിതാ രജനി
നിന്നെ അറിയാൻ നിന്നോടലിയാൻ
തിരയായ് അലയും കടൽ ഞാൻ
ഹിമശില നീ തപശില നീ
തമസ്സിൽ നിന്നും ഉണരുമോ
ഹിമശില നീ തപശില നീ
തമസ്സിൽ നിന്നും ഉണരുമോ
ശിലയിൽ നിന്നും ഉണരൂ നീ
Written by: Deepak Dev, Kaithapram
instagramSharePathic_arrow_out

Loading...