Créditos

PERFORMING ARTISTS
Hesham Abdul Wahab
Hesham Abdul Wahab
Music Director
COMPOSITION & LYRICS
Hesham Abdul Wahab
Hesham Abdul Wahab
Songwriter
PRODUCTION & ENGINEERING
Hesham Abdul Wahab
Hesham Abdul Wahab
Producer

Letras

ഒടുവിലീ യാത്രയിൽ ഒരുവേളയിത്തിരി പ്രണയത്തിൻ മധുരം നുണഞ്ഞിരിക്കാം

സുഗതമീ ശീതളച്ചായയിൽ കുളിർക്കാറ്റ് സ്മരണകൾ മെല്ലേ തിരഞ്ഞിരിക്കാം

ആ... ആ... ആ
അതിരുകൾ തേടി നിന്നെന്തിനോ
മുകിലുകൾ കനവുപോൽ ഉലയുന്നൂ
നീലവാനിൽ നീലവാനിൽ
അതിരുകൾ തേടി നിന്നെന്തിനോ
മുകിലുകൾ കനവുപോൽ ഉലയുന്നൂ
നീലവാനിൽ
ഇനിയെത്ര ഖാതങ്ങൾ ക്കപ്പുറത്താണ് നാം നിറമുള്ള സ്വപ്നങ്ങൾ നെയ്ത തീരം
ഒടുവിലീ യാത്രയിൽ ഒരുവേളയിത്തിരി പ്രണയത്തിൻ മധുരം നുണഞ്ഞിരിക്കാം
ഉം ഉം ഉം
പ്രണയമൊരു നീർക്കിളീ നോവാർന്ന ചിറകുമായ് കരളിന്റെ ചില്ലയിൽ കൂടുവയ്ക്കും

പിന്നേ പറന്നകന്നെങ്ങോ മറയവേ വിരഹമൊരു തോഴനായ് കൂടെ നിൽക്കും
ഒടുവിലീ യാത്രയിൽ ഒരുവേളയിത്തിരി പ്രണയത്തിൻ മധുരം നുണഞ്ഞിരിക്കാം
Written by: Hesham Abdul Wahab
instagramSharePathic_arrow_out

Loading...