Clip vidéo
Clip vidéo
Crédits
INTERPRÉTATION
Vineeth Sreenivasan
Interprète
Shaan Rehman
Interprète
Dhyan Sreenivasan
Interprétation
Aju Varghese
Interprétation
Renji Panicker
Interprétation
Anna Rajan
Interprétation
Hareesh Kanaran
Interprétation
COMPOSITION ET PAROLES
Shaan Rehman
Composition
Manu Manjith
Paroles
Paroles
കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ
എല്ലാം ഇന്നെല്ലാം, പെണ്ണെ നീ ആണ്
ഓടത്തണ്ടായി ഉള്ളം പാടിപ്പോകും നേരം
വാടാമല്ലി പൂവേ വിടരുമോ
മാരിത്തൂവൽകാലം പോരുന്നുണ്ടെ ചാരെ
വേനൽത്തുമ്പി നിന്നെ പൊതിയുവാൻ
കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ
എല്ലാം ഇന്നെല്ലാം പെണ്ണെ നീ ആണ്
ഈണം മൂളീ ഇഷ്ടം കൂടീ, ഏതോ നാളിൽ പിരിഞ്ഞു നാം
ഈണം മൂളീ ഇഷ്ടം കൂടീ, ഏതോ നാളിൽ പിരിഞ്ഞു നാം
അന്നേ നിൻ ഹിമകണമണിയണ മലരുകൾ
വിതറിയ മടിയിലെ ഒരു കുരുന്നായി
നിൻ്റെ വിരലുകൾ തഴുകിയ
സുഖമറിഞ്ഞുറങ്ങിയ നിമിഷമതിനി വരുമോ
കാറ്റിൽ പൂങ്കാറ്റിൽ കേൾക്കും താരാട്ടിൽ
എല്ലാം ഇന്നെല്ലാം പെണ്ണെ നീ ആണ്
നെഞ്ചിന്നുള്ളിൽ വീണ്ടും പൂക്കും ചൊല്ലിത്തീരാ കവിതകൾ
നെഞ്ചിന്നുള്ളിൽ വീണ്ടും പൂക്കും ചൊല്ലിത്തീരാ കവിതകൾ
എന്നെന്നും കരളിലെ കുണുങ്ങണ കരിവള
കുറുമ്പിന് കസവുടയാട തരാം
പിന്നെ നെറുകയ്യിൽ ഉതിരണ
നറുനിലാവഴകിലെ കുളിരതിലലിഞ്ഞലയാം
കാറ്റിൽ പൂങ്കാറ്റിൽ, കേൾക്കും താരാട്ടിൽ
എല്ലാം ഇന്നെല്ലാം, പെണ്ണെ നീ ആണ്
ഓടത്തണ്ടായി ഉള്ളം, പാടിപ്പോകും നേരം
വാടാമല്ലി പൂവേ
മാരിത്തൂവൽകാലം
Written by: Manu Manjith, Shaan Rehman


