Lirik
തുംമ്പപ്പൂവിൻ ചേലോലും പൊന്നോണം..
ചെറു തുമ്പി പെണ്ണും പാടുന്നേ നല്ലീണം..
ചിങ്ങം പോന്നാൽ മൂടുന്നേ ആകാശം ..
ഇവിടെങ്ങും പൊങ്ങി തൂവുന്നെ ആവേശം ..
ഇളമാവിൻ കൊമ്പത്തെ ഊഞ്ഞാലാടാനായ്..
പോന്നീടും ആരോമൽ പൂങ്കാറ്റേ..
ഇതിലെ വരുമോ
നിറനാഴി പൂക്കളുമായി..
ഒരു പൂവിളി കേൾക്കുന്നെങ്ങും
നിറമെല്ലാം കാണാൻ ..
ഹൃദയത്തിൽ പൂക്കളമെഴുതി
തിരുവോണക്കാലം ..
നിറപറകൾ നിരനിരയായ്
പത്തായം നിറയുന്നു..
ആഷാഢക്കാർമേഘം
വിട വാങ്ങുന്നേ ..
കാത്തീടും സദ്യക്കായി
ഇലയിട്ടാൽ അന്നേരം..
നാവിൻ മേൽ സ്വാദിന്റെ
പൂരം തുടരും ..
വെയിലൊന്നു വന്നു കസവാട തന്നതഴകാർന്ന കോടിയായി ...
അലിവോടെയമ്മ നെറുകിൽ തലോടുമൊരു സ്നേഹമോർമയായി ...
മലയാളനാട് ചിരിനാളമോടെ കളിമേളമോടെയൊന്നായ്...
നിറ പൂക്കളങ്ങളായ് ആരവങ്ങളായ്
മാവേലി വന്നാലും...
Written by: Arjun B Nair, Balakrishnan Pantharangadi, Manu Manjith

