Songteksten
പതുങ്ങി പതുങ്ങി വന്നു
കിണുങ്ങി കറങ്ങിടുന്ന കാറ്റേ മൊഴിഞ്ഞാട്ടേ
മനസ്സു മനസ്സു തുന്നും
കൊലുസ്സിൻ കിലുക്കമുള്ള കാറ്റേ നിറഞ്ഞാട്ടേ
ഹിമ നഗരവനികളിലെ മധുര കനി നുണഞ്ഞു
കളകളമൊഴുകിവരാം
നിൻ്റെ ചുമലിൽ ചുമലുരുമ്മി ചിരിതൻ ചുവടിണങ്ങി
പല പല നിറമെഴുതാം
വാർമതിയേ, വാർമതിയേ...
കൂടെവരൂ, വാർമതിയേ...
ഓരോ പൂവിലുമാവോളം
തുമ്പികളായലയാൻ മോഹം
വാനിൻ ചില്ലയിൽ ചേക്കേറി
മഴയുടെ വീടറിയാൻ മോഹം
താരകമൊരു ചരടിൽ
കൊരുത്തിനി രാവിനു വള പണിയാം
മാനസമിതു കനവിൻ
വിമാനമതാകുകയാണുയരാൻ
നിൻ്റെ കുറുമ്പു കുഴൽ വിളിച്ച
ചിരിയിൽ നനഞ്ഞു നിൽക്കാൻ
ഇതളിടുമാശയിതാ
ഒരു കുമിളകണക്കു വിണ്ണിൽ
കറങ്ങി കറങ്ങി മിന്നിത്തിളങ്ങിടുവാൻ മോഹം
വാർമതിയേ, ഓ, വാർമതിയേ, ഓ...
കൂടെവരൂ, വാർമതിയേ...
Written by: B. K. Harinarayanan, Shaan Rahman