Tekst Utworu

അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ? ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ? കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ? ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ? അകമേ തെളിഞ്ഞ ചെറു പൊൻ ചിരാതു പടുതിരിയായ് ആളുകയോ? അടരാതെ ചേർന്നു തുടരാൻ കൊതിച്ചതൊരു പാഴ്ക്കഥയാവുകയോ? അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ? ഇരുൾ പടരുമ്പോൾ മിഴി നിറയുന്നോ? ഈ വേനൽ വെയിൽ ചൂടേറ്റിടും നിൻ മാനസം രാകാറ്റേൽക്കെയും പൊള്ളുന്നതിൻ പോരുൾ തേടണം, സ്വയം ഏതപൂർവ്വരാഗമീ കാതുകൾ തലോടിലും കേൾപ്പതെന്നുമാത്മഭൂതമാം രണാരവം അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ? ഇരുൾ പടരുമ്പോൾ, മിഴി നിറയുന്നോ? കണ്മുന്നിലീ ഭൂഗോളം മറുദിശ തിരിയുകയോ? ദിനരാത്രമെന്നപടി ഞാൻ നടന്ന വഴി മുള്ളാൽ നിറയുകയോ? അരികെ നിന്ന നിഴൽ പോലുമിന്നു മറയുന്നോ? ഇരുൾ പടരുമ്പോൾ
Writer(s): Arun Alat, Hesham Abdul Wahab Lyrics powered by www.musixmatch.com
instagramSharePathic_arrow_out