Créditos

INTERPRETAÇÃO
K.S. Chithra
K.S. Chithra
Interpretação
Madhupal
Madhupal
Elenco
Sasi Shankar
Sasi Shankar
Direção musical
Priya Raman
Priya Raman
Elenco
COMPOSIÇÃO E LETRA
Sunny Stephen
Sunny Stephen
Composição
K. Jayakumar
K. Jayakumar
Composição

Letra

ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം
ജീവനിൽ ചേരുന്നതീ സ്വരം മാത്രം
കേൾക്കുന്നതെല്ലാം സുഖമുള്ളൊരീണം
വിരിയുന്നതെല്ലാം കുളിരുള്ള മൗനം
ഹൃദയം തേടുന്ന താളം
സുകൃതം പൂക്കുന്ന കാലം
ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം
ജീവനിൽ ചേരുന്നതീ സ്വരം മാത്രം
നീയെന്നുമെന്റെ ഭാവനയ്ക്കുള്ളിൽ
നിറമുള്ള പൂവായ് വിരിയാമോ
മാനസപൂജയിൽ നീ ദേവിയായെൻ
പ്രേമോദയംപോൽ തെളിയാമോ
നീയെൻ കിനാവിൻ ലാവണ്യമോ
നീഹാരരാവിൻ കൈവല്യമോ
പ്രാണനിൽ നീ മാത്രം
ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം
ജീവനിൽ ചേരുന്നതീ സ്വരം മാത്രം
ഹേമന്തരാഗം പാടുന്ന കാറ്റിൽ
താഴ് വാരമാകെ അലിയുന്നൂ
ഏകാന്തരാവിൽ നീയെന്നുമുള്ളിൽ
പൂർണ്ണനിലാവായ് ഒഴുകുന്നൂ
ഈ ജന്മമേകും സാഫല്യമോ
ആത്മാവിലൂറും ശ്രീരാഗമോ
പ്രാണനിൽ നീ മാത്രം
ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം
ജീവനിൽ ചേരുന്നതീ സ്വരം മാത്രം
കേൾക്കുന്നതെല്ലാം സുഖമുള്ളൊരീണം
വിരിയുന്നതെല്ലാം കുളിരുള്ള മൗനം
ഹൃദയം തേടുന്ന താളം
സുകൃതം പൂക്കുന്ന കാലം
ഓർമ്മയിൽ കാണുന്നതീ മുഖം മാത്രം
ജീവനിൽ ചേരുന്നതീ സ്വരം മാത്രം
Written by: K. Jayakumar, Sunny Stephen
instagramSharePathic_arrow_out

Loading...