Créditos
INTERPRETAÇÃO
Raveendran
Interpretação
Gireesh Puthenchery
Interpretação
K. J. Yesudas
Vocais
COMPOSIÇÃO E LETRA
Raveendran
Composição
Gireesh Puthenchery
Composição
Letra
മൂവന്തി താഴ്വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നൂ
നീലാവലക്കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
നീലാവലക്കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
ആരാരീരം
മൂവന്തി താഴ്വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായി നിന്നുലയിൽ വീഴുമ്പോൾ
ഇരുളുമീ എകാന്തരാവിൽ
തിരിയിടും വാർതിങ്കളാക്കാം
മനസ്സിലെ മൺകൂടിനുള്ളിൽ
മയങ്ങുന്ന പൊൻവീണയാക്കാം
ഒരു മുളം തണ്ടായി നിൻ ചുണ്ടത്തെ
നോവുന്ന പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങാം
ഒരു കുളിർ താരാട്ടായി നീ വാർക്കും
കണ്ണീരിൻ കാണാപ്പൂ മുത്തെല്ലാം എന്നുള്ളിൽ കോർക്കാം
മൂവന്തി താഴ്വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായി നിന്നുലയിൽ വീഴുമ്പോൾ
കവിളിലെ കാണാനിലാവിൽ
കനവിന്റെ കസ്തൂരി ചാർത്താം
മിഴിയിലെ ശോകാർദ്രഭാവം
മധുരിക്കും ശ്രീരാഗമാക്കാം
എരിവെയിൽ ചായും നിൻ മാടത്തിൻ
മുറ്റത്തെ മന്ദാരക്കൊമ്പത്ത് മഞ്ഞായ് ഞാൻ മാറാം
കിനാവിന്റെ കുന്നിക്കുരുത്തോലപ്പന്തൽ
മെനഞ്ഞിട്ടു മംഗല്യത്താലിയും ചാർത്താം
മൂവന്തി താഴ്വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ
ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നൂ
നീലാവലക്കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
നീലാവലക്കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം
ആരാരീരം
മൂവന്തി താഴ്വരയിൽ വെന്തുരുകും വിൺസൂര്യൻ
മുന്നാഴി ചെങ്കനലായി നിന്നുലയിൽ വീഴുമ്പോൾ
Written by: Gireesh Puthenchery, Raveendran