歌词
ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ
എൻ ഇമയറിയാതെ എൻ നിഴലായ് എന്നും നീ കൂടെ
എൻ ആത്മാവിൽ ചേർന്നലിയും കാറ്റിൻ നിശ്വാസം
എൻ ഉയിരിൽ ലയമേകീടും പ്രേമത്തിൻ ലാസ്യം
നാം തമ്മിൽ അറിയും നിമിഷം മാത്രം
ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ
എൻ ഇമയറിയാതെ എൻ നിഴലായ് എന്നും നീ കൂടെ
പുലരി തൻ തൂമഞ്ഞിൽ രാവു തൻ നറുമഞ്ഞിൽ
പുണരുന്ന യാമങ്ങൾ നമ്മിൽ മറയേ
പകലു തൻ നീലിമയിൽസന്ധ്യ തൻ ശോണിമയിൽ
പൂശുന്ന വർണ്ണങ്ങൾ നമ്മിൽ നിറയേ
നാമൊന്നായ് ചേരും നേരം പലനാളായ് തേടും തീരം
പുതു ജന്മം നൽകും മുൻപേ കനവായ് മാറും
ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ
എൻ ഇമയറിയാതെ എൻ നിഴലായ്
എന്നും നീ കൂടെ
ഈറനാം നയനങ്ങൾ നേർത്തതാം മൗനങ്ങൾ
അലയുന്ന മോഹങ്ങൾ നമ്മിൽ മായ്ക്കെ
അലകളുടെ നാദങ്ങൾ തിരകളുടെ ഈണങ്ങൾ
വലയുന്ന ദാഹങ്ങൾ നമ്മിൽ കാൺകേ
പല ഭാവങ്ങൾ തൻ ഛായം നിറമേകും മായാ ലോകം
ഇനി നമ്മിൽ വാഴും കാലം അണയും നിമിഷം
ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ
എൻ ഇമയറിയാതെ എൻ നിഴലായ് എന്നും നീ കൂടെ
എൻ ആത്മാവിൽ ചേർന്നലിയും കാറ്റിൻ നിശ്വാസം
എൻ ഉയിരിൽ ലയമേകീടും പ്രേമത്തിൻ ലാസ്യം
നാം തമ്മിൽ അറിയും നിമിഷം മാത്രം
ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ
എൻ ഇമയറിയാതെ എൻ നിഴലായ് എന്നും നീ കൂടെ
Written by: Afzal Yusuff, Rinu Razak