Gowry Lekshmi 的热门歌曲
类似歌曲
制作
出演艺人
Gowry Lekshmi
表演者
Srinda
表演者
Rex Vijayan
表演者
Sreenath Bhasi
表演者
作曲和作词
Rex Vijayan
作曲
Dimal Dennis
词曲作者
歌词
കണ്ടാ കണ്ടാ,
നിലാവത്ത് കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശെയ്ത്താൻ്റെ ദുനിയാവാണേ
ഖൽബും കരളും കളവാണേ
Mm... Mm... Mm...
Mm... Mm... Mm...
Mm... Mm... Mm...
കണ്ടാ കണ്ടാ,
അവൻ പറഞ്ഞത് കേട്ടാ
ഇനി ആരെങ്കിലും കേൾക്കാത്തവർ ഇണ്ടാ
ഇണ്ടെങ്ങിലും ഇല്ലെങ്കിലും
ഇനി ആരൊന്നും കേൾക്കാനും പോണില്ല
എന്ന കാണാനും പോണില്ല
കാണൂല, ഇനി എന്നെ കാണൂല
ഇവിടെങ്ങും മഷി ഇട്ട് നോക്കിയാലും
കണ്ടാ, കാണൂല ഞാൻ പോണേണ്
ഞാൻ പോകാൻ പോണേണ്
എൻ്റെ നിഴൽ പോലും കാണാൻ പറ്റാത്തിടത്തേക്കിണ്ടല്ല
ഞാൻ പോകാൻ പോണേണ്
ഓ എന്തെക്കെയിരുന്നു
തേനാണ് പൊന്നാണ് മാനാണ് നീ
പൊന്മാൻ ആണ് നീ, കോപ്പാണ്!
പൂവാണ്, പാവയാണ്, മൊഞ്ചാണ് നീ, ദി കൊഞ്ചാണ് നീ
മാങ്ങയാണ്, മാങ്ങയിട്ടു വെച്ചാ മതി തൻ്റെ കൊഞ്ച്
ഒന്ന് പൊടി അവിടിന്ന്
നിനക്ക് പിരാന്താണ്
ആ ഞാൻ പോണേണ്
നിലാവത്ത് കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശെയ്ത്താൻ്റെ ദുനിയാവാണേ
ഖൽബും കരളും കളവാണേ
കേക്ക് നീ കേക്ക് നീ
കേക്കാൻ പറ്റുവെങ്കി കേക്ക് നീ
അല്ലാതെ കണ്ടാ, വെറുതെ തൊള്ള പൊളിച്ചു
നടന്നിട്ടു ഒരു കാര്യോല്ല്യേടി
വെറും ഷെറാണ് ഞാൻ
ഹറാംപറപ്പിൻ്റെ കൂടാണ് ഞാൻ
ബാഡാണ്, റോങ്ങാണ്, വേറെ മോഡാണ് ഞാൻ
മനസ്സിലായാ, ഇനിയെങ്കിലും മനസ്സിലാക്കു
ഒട്ടും ഗുഡ്ഡല്ല ഞാൻ
കൊച്ചാണ് നീ പഴുത്തിട്ടില്ല കണ്ടാ,
പച്ചയാണ് നീ, ജസ്റ്റ് ചെറക് മൊളക്കണ പറവേണ് നീ
എന്നെ കുറിച്ചു പറഞ്ഞാ കണ്ടാ,
വേറെ മൈൻഡ് ആണ് ഞാൻ
തോന്ന്യാസം കാട്ടിയ കണ്ടാ
ഒട്ടും കൈൻണ്ടല്ല ഞാൻ
എന്നെ അങ്ങ് ഇട്ടാകണ്ടാ
ഒന്ന് പോട്യാവിടിന്ന്
കണ്ടാ കണ്ടാ,
അവൻ പറയണത് കേട്ടാ
കാണില്ല, ഇനി എന്നെ കാണില്ല
ഇവിടൊക്കെ മഷി ഇട്ട് നോക്കിയാലും കാണില്ല
കണ്ടാ, ഞാൻ പോണേണ്
ഞാൻ പോകാൻ പോണേണ്
ഇനി എൻ്റെ നിഴൽ പോലും കാണാൻ പറ്റാത്തിടത്തേക്ക് പോണേണ്
ഉൾക്കടൽ കാറുമഴ
കണ്ട് തീർന്നതിരികേ
തിര തീരം കര
വൻകടൽ തീരും ഇവിടെ
നിലാവത്ത് കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശെയ്ത്താൻ്റെ ദുനിയാവാണേ
ഖൽബും കരളും കളവാണേ
ഓ എനിക്കങ്ങോട്ട് സഹിക്കണില്ല
തൻ്റെ ലോകത്തില്ലാത്ത മയക്കണ പറച്ചില്
മപ്പാണ് മുറ്റാണ് മുത്താണ് മൊട്ടയെണ്
കോഴി മൊട്ടയെണ്!
"കണ്ണടച്ചു നീ തുറന്നാ നീ" പടച്ചോനെ കേട്ടതാണെല്ല
ഇയാള് പോണ ലോകത്തില്ലാത്ത സ്ഥലങ്ങളൊക്കെ
എന്നേം കൊണ്ട് പോവാംന്നു പറഞ്ഞത്
ബെസ്റ്റ്! ഞാൻ എന്ത് പൊട്ടിയാണ് പടച്ചോനെ
കാണൂല, കാണൂല നീ
ഇനി മഷി ഇട്ട് നോക്കിയാലും
കണ്ടാ, കാണൂല ഞാൻ പോണേണ്
ലൗവാണ്, പ്രേമാണ്, ഇത് പറഞ്ഞു നടന്ന പാഴാണ് താൻ
ഞാൻ പോണേണ്
ഞാൻ പോകാൻ പോണേണ്
ഇനി എൻ്റെ നിഴൽ പോലും കാണാൻ പറ്റാത്തിടത്തേക്ക്
ഞാൻ പോവാൻ പോണേണ്
ഓ കണ്ടാ, വല്യ കാര്യായി!
എൻ്റെ പൊന്ന് ടീമേ ഒന്ന് പൊയിത്തരോ
എന്തൊക്കെ പറഞ്ഞാലും കണ്ടാ
വരണോട്ത്ത് വെച്ച് വരട്ടെ, കാണുണോട്ത്ത് വെച്ചു കാണാ
നമ്മ ഇപ്പൊ കാണന്നാണ് റിയാലിറ്റി
ഇനി മുന്നൂല്ല്യ പിന്നൂല്യ, ഇത്രെയൊക്കെ ഉള്ളു ലവ്!
അതാണ് ട്രൂത്
ഒന്ന് പോടോ
Mmm... Mmm... Mmm...
Mmm... Mmm... Mmm...
Mmm... Mmm... Mmm...
Mmm... Mmm... Mmm...
Written by: Dimal Dennis, Rex Vijayan