制作
出演艺人
Rahul Raj
表演者
Baby Niya Charly
领唱
Merin Gregory
领唱
Crossroads Acapella Band
伴唱
B. K. Harinarayanan
表演者
作曲和作词
Rahul Raj
作曲
B. K. Harinarayanan
词曲作者
制作和工程
Rahul Raj
制作人
歌词
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
യേശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ
ഓമനപ്പൈതൽ വന്നേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ
നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
മാരിതൻ ഉണ്മപ്പൂവേ
പരിമളം സകലമാനവമാനസമാകെയും
തൂകുന്നോളേ കന്യേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ ഓ
ഓരോ വാഴ്വിനും വേരായോളേ
മറിയേ
Written by: B. K. Harinarayanan, Rahul Raj

