音乐视频
音乐视频
制作
出演艺人
Ouseppachan
表演者
S. Ramesan Nair
表演者
K. J. Yesudas
声乐
作曲和作词
Ouseppachan
作曲
S. Ramesan Nair
词曲作者
歌词
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
ജന്മങ്ങളായ് പുണ്യോദയങ്ങളായ്കൈ
വന്ന നാളുകൽ
കണ്ണീരുമായ് കാണാക്കിനാക്കളായ്
നീ തന്നൊരാശകൾ
തിരതല്ലുമേതു കടലായ് ഞാൻ
പിടയുന്നതേതു ചിറകായ് ഞാൻ
പ്രാണന്റെ നോവിൽ, വിടപറയും കിളിമകളായ്
എങ്ങു പോയീ നീ
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
വർണ്ണങ്ങളായ് പുഷ്പോത്സവവങ്ങളായ്
നീ എന്റെ വാടിയിൽ
സംഗീതമായ് സ്വപ്നാടനങ്ങളിൽ
നീ എന്റെ ജീവനിൽ
അലയുന്നതേതു മുകിലായ് ഞാൻ
അണയുന്നതേതു തിരിയായ് ഞാൻ
ഏകാന്ത രാവിൽ കനലെരിയും കഥതുടരാൻ
എങ്ങുപോയീ നീ
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ
ചിറകു കുടഞ്ഞോരഴകേ
നിറമിഴിയിൽ ഹിമകണമായ്
അലിയുകയാണീ വിരഹം
ഓ പ്രിയേ പ്രിയേ നിനക്കൊരു ഗാനം
ഓ പ്രിയേ എൻ പ്രാണനിലുണരും ഗാനം
Written by: Ouseppachan, S. Ramesan Nair

