Kredity
PERFORMING ARTISTS
K. J. Yesudas
Performer
Sabitha Chaudhary.
Performer
COMPOSITION & LYRICS
Salil Chowdhury
Composer
O N V Kurup
Songwriter
Texty
ഓഹോ ഹോ ഓഹോ
ഓഹോ ഹോ ഓഹോ
ഓഹോ ഒഹോഹോ-ഒഹോഹോ
മേലേ പൂമല താഴേ തേനല കാറ്റേ വാ
പാലപ്പൂകന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ
കാറ്റേ വാ നീ വാ നീ വാ
മേലേ പൂമല താഴേ തേനല കാറ്റേ വാ
പാലപ്പൂകന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ
കാറ്റേ വാ നീ വാ നീ വാ
കണിപ്പൂവ് ചൂടി കളിയോടം തുഴഞ്ഞു നീ അരികിൽ വാ
വേളിപ്പട്ടു വേണ്ടേ താളമേളം വേണ്ടേ വേണ്ടേ
സൂര്യകാന്തി മലർത്താലി വേണ്ടേ
കണിപ്പൂവ് ചൂടി കളിയോടം തുഴഞ്ഞു നീ അരികിൽ വാ
വേളിപ്പട്ടു വേണ്ടേ താളമേളം വേണ്ടേ വേണ്ടേ
സൂര്യകാന്തി മലർത്താലി വേണ്ടേ
കണ്മണി പാടൂ പാടൂ നീ ചിങ്ങക്കാറ്റേ
നീ വാ നീ വാ നീ വാ
മേലേ പൂമല താഴേ തേനല കാറ്റേ വാ
പാലപ്പൂകന്യക്ക് പളുങ്കു കോർക്കും നിലാവിൻ മഞ്ചലിൽ
കാറ്റേ വാ നീ വാ നീ വാ
മുടിപ്പീലിചൂടും മുളങ്കാടിൻ്റെ കിങ്ങിണിക്കുഴലുമായ്
താലപ്പൊലി വേണ്ടേ താളവൃന്ദം വേണ്ടേ വേണ്ടേ
പൂവ് തേടിത്തേടി പാടും കാറ്റേ

Written by: O N V Kurup, Salil Chowdhury