Hudební video

Kredity

PERFORMING ARTISTS
Mukesh
Mukesh
Actor
S. Balakrishnan
S. Balakrishnan
Performer
Ashokan
Ashokan
Actor
Bichu Thirumala
Bichu Thirumala
Performer
M. G. Sreekumar
M. G. Sreekumar
Vocals
Siddique
Siddique
Actor
Jagadeesh
Jagadeesh
Actor
Geetha Vijayan
Geetha Vijayan
Actor
COMPOSITION & LYRICS
Balakrishnan
Balakrishnan
Composer
Bichu Thirumala
Bichu Thirumala
Songwriter

Texty

ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും വഴിയില് ചേക്കയുണരും വാലുവിറയന് പക്ഷി പറയും ഭൂമിയിനിയടിമുടി കുലുങ്ങുമെന് കുറുവാലൊന്നനങ്ങുമ്പോള് ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ പൂവനഹങ്കാരം ഇവിടിനി ഞാന് കൊക്കരകോ കൂവുകയില്ലെങ്കില് എതു വഴിയേ പുലരിവരും പൂവനഹങ്കാരം ഇവിടിനി ഞാന് കൊക്കരകോ കൂവുകയില്ലെങ്കില് എതു വഴിയേ പുലരിവരും ഉശിരേറിയാല് പുലി പുല്ലെടാ ഉശിരില്ലെന്നതു നേരെടാ എലി തുമ്മിയാല് മല വീഴുമോ എരിതീയില് ചിരി വേവുമോ കലഹം കൂടുമുലകം മേടു പലതും കാട്ടിയിതിലെ പായുമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര് ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ ചെറുകുഴിയാനകളും മദമിളകും കനവുകളില് കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ ചെറുകുഴിയാനകളും മദമിളകും കനവുകളില് കനലിലരിക്കരുതേ ഇനി വെറുതേ ചിതലുകളേ ഞാഞ്ഞൂലിനും ശീല്ക്കാരമോ ഞാനെന്നഹംഭാവമോ മാറാലയും ചെമ്പല്ലിയും മേല്ക്കൂര താങ്ങുന്നുവോ പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും വഴിയില് ചേക്കയുണരും വാലുവിറയന് പക്ഷി പറയും ഭൂമിയിനിയടിമുടി കുലുങ്ങുമെന് കുറുവാലൊന്നനങ്ങുമ്പോള് ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
Writer(s): Divo Tv Private Limited Lyrics powered by www.musixmatch.com
instagramSharePathic_arrow_out