Kredity
PERFORMING ARTISTS
Derby Tomhills
Remixer
NXR39
Performer
Fahad Rahman
Performer
COMPOSITION & LYRICS
Javad Ali
Lyrics
Nakul Thankachan
Composer
PRODUCTION & ENGINEERING
NXR39
Producer
WAVBEE
Producer
Texty
നീ ഏതേതോ നീല കാറ്റായ് നീളുന്നെങ്ങോ തനിയെ
നീ എന്നുള്ളം നിറയുന്നുണ്ടേ നീ ഏതേതോ അഴകേ
ചിറകിലായ് വന്നില്ലേ കുടയുമായ് ചൂടില്ലേ
പിരിയുമോ നീല രാഗങ്ങളേ
ഇരവിൽ നീ മാത്രമായ് കുളിരു കായും നേരം
അകമേ ഞാൻ മാത്രമായ് പോകവേ
ഹേ ഹേ ഹേയ്
കണ്ണോരം നിന്നിലാണെ കണ്മറഞ്ഞു മായല്ലേ നീ
മിണ്ടാതെ മിണ്ടിടല്ലേ കണ്ണേ
നീ നിറഞ്ഞ ഓരോ വാനം നാം അലിഞ്ഞു നീളെ ദൂരെ
മെയ് അകന്നു ദൂരെ പോവല്ലേ നീ മായാതെ
നീയോ അരികെ ഞാനോ തുണയെ
കനവിന്റെ അകങ്ങളിൽ മിന്നി ഒളിച്ചവളെ
മേഘമായ് നീ മാരിയായ് ഞാൻ
നിറമോടെ ഹേയ് നീ പൊഴിയാതെ ഞാൻ
നീ എന്റെ കാറ്റിലെ ആനന്ദ തേരിലെ
നീ എന്നിലായിതാ വാർതിങ്കളെ
ചിറകില്ലാ പാറിടാം ഇരുമെയ്യും നൂലിടാം
പിരിയില്ല കാലമേ നീ സാക്ഷിയെ ഹേ ഹേയ്
കണ്ണോരം നിന്നിലാണെ കണ്മറഞ്ഞു മായല്ലേ നീ
മിണ്ടാതെ മിണ്ടിടല്ലേ കണ്ണേ
നീ നിറഞ്ഞ ഓരോ വാനം നാം അലിഞ്ഞു നീളെ ദൂരെ
മെയ് അകന്നു ദൂരെ പോവല്ലേ നീ മായാതെ
കണ്ണോരം നിന്നിലാണെ കണ്മറഞ്ഞു മായല്ലേ നീ
മിണ്ടാതെ മിണ്ടിടല്ലേ കണ്ണേ
നീ നിറഞ്ഞ ഓരോ വാനം നാം അലിഞ്ഞു നീളെ ദൂരെ
മെയ് അകന്നു ദൂരെ പോവല്ലേ നീ മായാതെ
Written by: Javad Ali, Nakul Thankachan