Musikvideo

Credits

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Lead Vocals
COMPOSITION & LYRICS
Ousephachan
Ousephachan
Composer
Kaithapram
Kaithapram
Songwriter

Songtexte

കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാകുരുന്നിലയ്ക്കാകുമോ? തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ കടലിന്റെ കരളിന്നാകുമോ? നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ നിന്റെ കനവുകൾക്കാകുമോ? എന്തിനാണിന്നു നിൻലോല മനസ്സിൽ അകലാനുള്ളൊരു ഭാവം എന്നെ പിരിയാനുള്ള വിചാരം കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാകുരുന്നിലയ്ക്കാകുമോ? തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ കടലിന്റെ കരളിന്നാകുമോ? കടലല പോലും ആയിരം വെൺ നുര കൈകളാൽ കരയെ തേടുമ്പോൾ നിന്നെയും തേടി നിൻ വഴിത്താരയിൽ നീറും മനമോടെ ഞാൻ നിൽപ്പൂ ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ കനലായെരിഞ്ഞടങ്ങുന്നൂ നീയില്ലെങ്കിൽ നിൻ ഓർമ്മകളില്ലെങ്കിൽ സ്വപ്നങ്ങളില്ലാതെയാകും ഞാനൊരു പാഴ് മരുഭൂമിയാകും കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാകുരുന്നിലയ്ക്കാകുമോ? കാറ്റിൻ ഊഞ്ഞാൽ ഇല്ലെങ്കിൽ എങ്ങിനെ പൂവുകൾ തുള്ളി തുള്ളി ചാഞ്ചാടും നീയാം നിഴൽതണലില്ലെങ്കിൽ എന്നിലെ സ്വപ്നങ്ങളെങ്ങിനെ വിരിഞ്ഞാടും വിട പറഞ്ഞകലുമെൻ നെഞ്ചിലെ മോഹങ്ങൾ നീയെന്നരികിലില്ലെങ്കിൽ വിട പറയാൻ നിനക്കെങ്ങനെ കഴിയും നാമിരുപേരല്ലല്ലോ നമ്മളിരുപേരല്ലല്ലോ? കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാകുരുന്നിലയ്ക്കാകുമോ? തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ കടലിന്റെ കരളിന്നാകുമോ? നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ നിന്റെ കനവുകൾക്കാകുമോ? എന്തിനാണിന്നു നിൻലോല മനസ്സിൽ അകലാനുള്ളൊരു ഭാവം എന്നെ പിരിയാനുള്ള വിചാരം കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാകുരുന്നിലയ്ക്കാകുമോ? തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ കടലിന്റെ കരളിന്നാകുമോ?
Writer(s): Kaithapram, Ousepachan Lyrics powered by www.musixmatch.com
instagramSharePathic_arrow_out