Songtexte

പയ്യന്നൂർ കോളേജിൻ്റെ വരാന്തയിലൂടെ ഞാൻ ആയിഷയോടൊപ്പം നടന്നു വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്നൊരു പ്രത്യേകതരം പാതിര കാറ്റുണ്ട് അതവളുടെ തട്ടതിലും മുടിയിലുമൊക്കെ തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേയ്ക്കു ഓരോ തവണ വരുമ്പോഴും പെണ്ണിൻ്റെ മൊഞ്ചു കൂടി കൂടി വന്നു അന്ന്, ആ വരാന്തയിൽ വെച്ച്, ഞാൻ മനസിലുറപ്പിച്ചു മറ്റൊരുത്തനും ഇവളെ വിട്ടു കൊടുക്കൂലാന്ന് ഈ ഉമ്മച്ചികുട്ടി, ഇവൾ എൻ്റെയാന്ന്... ഹാ... ഹാ ഹ ഹാ... ഹാ... ഹാ... അനുരാഗത്തിൻ വേളയിൽ, വരമായി വന്നൊരു സന്ധ്യയിൽ മനമേ നീ പാടൂ പ്രേമാർദ്രം അനുരാഗത്തിൻ വേളയിൽ, വരമായി വന്നൊരു സന്ധ്യയിൽ മനമേ നീ പാടൂ പ്രേമാർദ്രം ഉലയുന്നുണ്ടെൻ നെഞ്ചകം, അവളീ മണ്ണിൻ വിസ്മയം ഇനിയെൻ്റെ മാത്രം, എൻ്റെ മാത്രം അനുരാഗത്തിൻ വേളയിൽ, വരമായി വന്നൊരു സന്ധ്യയിൽ മനമേ നീ പാടു പ്രേമാർദ്രം സാഹെബാ സാഹെബാ സാഹെബാ സാഹെബാ... സാഹെബാ സാഹെബാ സാഹെബാ... സാഹെബാ സാഹെബാ സാഹെബാ സാഹെബാ... സാഹെബാ സാഹെബാ സാഹെബാ സാഹെബാ സാഹെബാ... നുരയുമോരുടയാടയിൽ നുരയുമോരുടയാടയിൽ, മറയുവതു നിന്നേ അഴകു കനവിലിന്നൊരു കനിവുമില്ലാതിനിയ മുറിവോ തന്നു നീ നിറയൂ ജീവനിൽ നീ നീ നിറയൂ അണയൂ വിചനവീഥിയിൽ അണയൂ അവളെൻ നെഞ്ചിൻ നിസ്വനം, ഓ ഓ അവളീ മണ്ണിൻ വിസ്മയം, ഹോ കുളിരുന്നുണ്ടീ തീ നാളം ആ ആ ആ ആ അനുരാഗത്തിൻ വേളയിൽ, വരമായി വന്നൊരു സന്ധ്യയിൽ മനമേ നീ പാടൂ പ്രേമാർദ്രം ഉലയുന്നുണ്ടെൻ നെഞ്ചകം, അവളീ മണ്ണിൻ വിസ്മയം ഇനിയെൻ്റെ മാത്രം, എൻ്റെ മാത്രം അനുരാഗത്തിൻ, വരമായി വന്നൊരു മനമേ നീ, പ്രേമാർദ്രം
Writer(s): Sreenivasan Vineeth, Rehiman Shanavas Lyrics powered by www.musixmatch.com
instagramSharePathic_arrow_out