Songtexte

സുന്ദരനോ സൂരിയനോ ഇന്ദിരനോ എന് ചന്ദിരനോ എന്നു വരും മമമന്ദിരത്തില് ഇന്ദുകലാധരനെന് കാന്തന് നീലാംബരീ നീ വൈകാതെ ചൊല്ലൂ കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ (സുന്ദരനോ...) കൈതോലക്കാറ്റൊന്നു കുഴല് വിളിച്ചാല് കണവന്റെ വരവാണെന്നു തോന്നും കളവാണിക്കിളിയുടെ കുരവ കേട്ടാല് കല്യാണനാളാണെന്നു തോന്നും വെണ്ണിലാവത്ത് കണ്ണുറങ്ങാതെ ഞാനെന്നും കാത്തിരിക്കും മാരന് സുന്ദരനോ?? (സുന്ദരനോ.) സംക്രാന്തിത്താലത്തില് തിരിതെളിഞ്ഞാല് സീമന്തയോഗമായെന്നു തോന്നും. താംബൂലത്തളിരു ഞാനൊരുക്കിവയ്ക്കും പൂവമ്പനെ ഞാനോര്ത്തു പാടും പഞ്ചമിക്കാവില് ചന്ദനത്തേരില് ഞാനെന്നും കാത്തിരിക്കും മാരന് സുന്ദരനോ?? (സുന്ദരനോ...)
Writer(s): M Jayachandran, Alunkal Rajeev Lyrics powered by www.musixmatch.com
instagramSharePathic_arrow_out