album cover
Pathinalam Ravil
album cover
Pathinalam Ravil wurde am 26. Juni 2025 von Saleem Kodathoor Official als Teil des Albums Pathinalam Ravil - Single veröffentlicht
26. Juni 2025
LabelSaleem Kodathoor Official
BPM88
Melodizität
Akustizität
Valence
Tanzbarkeit
Energie

Musikvideo

Musikvideo

Songtexte

പതിനാലാം രാവൊളിയാണോ ഏഴാം ബഹറിൻ ചേലാണോ
മൊഞ്ചെണി സുന്ദരിയായെന്റെ ഖൽബിലൊളിച്ചു കളിക്കുന്നു
അന്നാദ്യം കണ്ടത് മുതലെ നൊമ്പരമല്ലേ
നിന്റേതായ് തീരാനുള്ളൊരു വെമ്പലിലല്ലേ എന്നുള്ളം
ലൈലാ. ലൈലാ...
ലൈലാ. ഓ ലൈലാ...
ലൈലാ. ലൈലാ...
ലൈലാ. ഓ ലൈലാ...
കണ്ണാകും ചൂണ്ടയിൽ നീ എന്നെയുടക്കി വലിച്ചില്ലേ
പരൽമീനെ പോലെയെൻ ഉള്ളം പിടച്ചില്ലേ
കണ്ണാകും ചൂണ്ടയിൽ നീ എന്നെയുടക്കി വലിച്ചില്ലേ
പരൽമീനെ പോലെയെൻ ഉള്ളം പിടച്ചില്ലേ
നീ പോകും വഴികളിലെല്ലാം ഞാനുമലഞ്ഞില്ലേ
പുഞ്ചിരിയാം നൂലിലിടക്കിടെ എന്നെ വലിച്ചില്ലേ
ലൈലാ. ലൈലാ...
ലൈലാ. ഓ ലൈലാ...
പതിനാലാം രാവൊളിയാണോ ഏഴാം ബഹറിൻ ചേലാണോ
മൊഞ്ചണി സുന്ദരിയായെന്റെ ഖൽബിലൊളിച്ചു കളിക്കുന്നു
സുബ്ഹാന്റെ കൃപയല്ലോ നിന്നെ എൻ സഖിയാക്കി
പുലരും തൊട്ടിരുളോരം നീയിരിക്കണം എൻ ചാരേ
സുബ്ഹാന്റെ കൃപയല്ലോ നിന്നെ എൻ സഖിയാക്കി
പുലരും തൊട്ടിരുളോരം നീയിരിക്കണം എൻ ചാരേ
നിൻ മെയ്യിൽ തഴുകിയ കാറ്റിലെ അത്തറിലെന്നെ മറന്നു ഞാൻ
നിൻ മൊഴികളിലൊഴുകും തേനിൻ മധുരമായില്ലൊരുനാളും
ലൈലാ. ലൈലാ...
ലൈലാ. ഓ ലൈലാ...
പതിനാലാം രാവൊളിയാണോ ഏഴാം ബഹറിൻ ചേലാണോ
മൊഞ്ചെണി സുന്ദരിയായെന്റെ ഖൽബിലൊളിച്ചു കളിക്കുന്നു
Written by: Saleem Kodathoor
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...