album cover
Ambhalappuzhe
album cover
Ambhalappuzhe wurde am 2. August 1991 von Millennium Audio & Video als Teil des Albums Adwaitham (Original Motion Picture Soundtrack) - EP veröffentlicht
2. August 1991
LabelMillennium Audio & Video
BPM146
Melodizität
Akustizität
Valence
Tanzbarkeit
Energie

Musikvideo

Musikvideo

Songtexte

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ?
കൽവിളക്കുകൾ പാതി മിന്നിനിൽക്കവേ
എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ?
തൃപ്രസാദവും മൗന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ?
ആ-ആ
അഗ്നിസാക്ഷിയായ് ഇലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാലാളറിയേ കൈപിടിക്കും തിരു-
നാടകശാലയിൽ ചേർന്നുനിൽക്കും
നാലാളറിയേ കൈപിടിക്കും തിരു-
നാടകശാലയിൽ ചേർന്നുനിൽക്കും
യമുനാ നദിയായ് കുളിരലയിളകും നിനവിൽ
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ?
ഈറനോടെയെന്നും കൈവണങ്ങുമെൻ
നിർമ്മാല്യപുണ്യം പകർന്നുതരാം
ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ
കൈവല്യമെല്ലാം കാഴ്ചവയ്ക്കാം
വേളിപ്പെണ്ണായ് നീ വരുമ്പോൾ
നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
വേളിപ്പെണ്ണായ് നീ വരുമ്പോൾ
നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം
തുളസീദളമായ് തിരുമലരടികളിൽ വീണെൻ
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ?
കൽവിളക്കുകൾ പാതി മിന്നിനിൽക്കവേ
എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ?
തൃപ്രസാദവും മൗന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ
Written by: Kaithapram, M.G. Radhakrishnan
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...