Στίχοι

ദേവരാഗമേ മേലേ മേഘത്തേരിൽ രിംഝിം രിംഝിം ആടി വാ താഴെ വാ (2) ഹൃദയങ്ങൾ തോറുമേ മധുമാരി പെയ്തു വാ (ദേവരാഗമേ...) പൂവു ചൂടി നിൽക്കുമീ ഭൂമിയെത്ര സുന്ദരീ ദേവദൂതർ പാടുമീ പ്രേമഗീതമായ് വാ ഗ്രാമകന്യ കേൾക്കുവാൻ കാവൽ മാടം തന്നിലായ് വേണുവൂതും കാമുകൻ പാടുമീണമായ് വാ (ദേവരാഗമേ...) ഏകതാര മീട്ടിടും രാഗധാരയായ് വാ സ്നേഹനൊമ്പരങ്ങളിൽ തേൻ കണങ്ങളായ് വാ എൻ കിനാക്കൾ മേയുമീ പുൽത്തടങ്ങളിൽ വെൺ പിറാക്കൾ പാറുമീ നെൽക്കളങ്ങളിൽ (ദേവരാഗമേ...) Translate to English
Writer(s): Uttam Singh, O.n.v. Kurup Lyrics powered by www.musixmatch.com
instagramSharePathic_arrow_out