Credits
PERFORMING ARTISTS
S. P. Venkitesh
Vocals
K.S. Chithra
Performer
Jayashree
Vocals
Kaithapram
Performer
Suresh Gopi
Actor
Jayaram
Actor
Geetha
Actor
Jayaram Subramaniam
Actor
COMPOSITION & LYRICS
S. P. Venkitesh
Composer
Kaithapram
Songwriter
Lyrics
നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ
തേവാരം നൽകുമീ തങ്കകൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ഗാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ
യമുനയിൽ കുഴലൂതണം നീലപ്പീലിയിളകുമാറാടണം
എന്നുമീ തറവാട്ടിലെ നാലകങ്ങൾ നീളെ നീ ഓടണം
നിൻ ജാതകർമ്മവും ശ്രുതിവേദമന്ത്രവും
നിൻ ജാതകർമ്മവും ശ്രുതിവേദമന്ത്രവും
തെളിയവേ പൈതൃകം ധന്യമായ് മാറണം
നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ
തേവാരം നൽകുമീ തങ്കകൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ഗാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ
സംക്രമം നീയാവണം
സങ്കല്പങ്ങൾ നൈവേദ്യമായ് നിറയണം
ഗോകുലം വിളയാടണം
ഗായത്രിയിൽ ജന്മപുണ്യമണിയണം
അറിയാതെയെങ്കിലും ഒരു പാപ കർമ്മവും
അറിയാതെയെങ്കിലും ഒരു പാപ കർമ്മവും
അരുതു നിൻ പൈതൃകം ധന്യമായ് തീരണം
നീലാഞ്ജന പൂവിൻ താലാട്ടൂഞ്ഞാലിൽ
തേവാരം നൽകുമീ തങ്കകൈനീട്ടം
ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ
ഗാപരം തേടുമെൻ പുണ്ണ്യമോ കണ്ണനോ
Written by: Kaithapram, S.P. Venkatesh

