Music Video
Music Video
Credits
PERFORMING ARTISTS
K. J. Yesudas
Lead Vocals
S. Janaki
Performer
Bichu Thirumala
Performer
COMPOSITION & LYRICS
Ilaiyaraaja
Composer
PRODUCTION & ENGINEERING
Ilaiyaraaja Maestro Isaignani
Recording Engineer
Lyrics
കൽക്കണ്ടം ചുണ്ടിൽ
കർപ്പൂരം കണ്ണിൽ
കിളിമകളേ കിളിമകളേ
പഴമുതിരും ചൊലകളിൽ
പാടാൻ വാ കഥ പറയാൻ വാ
പാടാൻ വാ കഥ പറയാൻ വാ
കൽക്കണ്ടം ചുണ്ടിൽ
കർപ്പൂരം കണ്ണിൽ
അല്ലിയോ ഇല്ലിയോ
പൂത്തുലഞ്ഞ പൂമണം
അല്ലിയോ ഇല്ലിയോ
പൂത്തുലഞ്ഞ പൂമണം
അങ്ങു ദൂരെ നിന്നേതോ
തെന്നലേറ്റു വാങ്ങുമ്പോൾ
അങ്ങു ദൂരെ നിന്നേതോ
തെന്നലേറ്റു വാങ്ങുമ്പോൾ
ആ സുഗന്ധ വാഹിയിൽ
ഊയലായ് ആടുവാൻ
ചിഞ്ചിളം തൂവലിൽ
നെഞ്ചിൽ മോഹമില്ലയോ
കൽക്കണ്ടം ചുണ്ടിൽ
കർപ്പൂരം കണ്ണിൽ
ആഴിയും ഊഴിയും
ഒന്നോടൊന്നു ചേർന്നതും
ആഴിയും ഊഴിയും
ഒന്നോടൊന്നു ചേർന്നതും
മേലെ നിന്നു പൂമാനം
മഞ്ഞുനീർ കുടഞ്ഞതും
മേലെ നിന്നു പൂമാനം
മഞ്ഞുനീർ കുടഞ്ഞതും
ഈ നിറഞ്ഞ സന്ധ്യയും
തെന്നലിൻ കൊഞ്ചലും
ഓർമ്മയിൽ പൂവിടും
ജീവനുള്ള നാൾവരെ
കൽക്കണ്ടം ചുണ്ടിൽ
കർപ്പൂരം കണ്ണിൽ
കിളിമകളേ കിളിമകളേ
പഴമുതിരും ചൊലകളിൽ
പാടാൻ വാ കഥ പറയാൻ വാ
Written by: Bichu Thirumala, Ilaiyaraaja


