Credits
PERFORMING ARTISTS
Ilaiyaraaja
Performer
O N V Kurup
Performer
S. Janaki
Vocals
K. J. Yesudas
Vocals
A. Antony
Vocals
Ambili
Vocals
Mammootty
Actor
Anna Sangeetha
Vocals
Shobana
Actor
Balu Mahendra
Conductor
COMPOSITION & LYRICS
Ilaiyaraaja
Composer
O.N.V. Kurup
Songwriter
PRODUCTION & ENGINEERING
Joseph Abraham
Producer
Lyrics
ആ... ആ... ആ... ആ... ആ... ആ...
ഹൊയ് രേ രേ രേ ഹൊയ്യാരെ ഹൊയ്യ്
യമുനാ തീരേ ഹൊയ്യാരെ ഹൊയ്
യമുനേ നിന്നുടെ നെഞ്ചിൽ
നിറയെ കാർനിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാർവർണ്ണൻ
യമുനേ നിന്നുടെ നെഞ്ചിൽ
നിറയെ കാർനിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാർവർണ്ണൻ
പാവം പെൺകൊടിമാരെ
പാട്ടിൽ നിർത്തുമവൻ
പാവം നിന്നുടെ നെഞ്ചിൽ
പാട്ടായ് മുങ്ങിയവൻ
ഹൊയ് രേ രേ രേ ഹൊയ്യാരെ ഹൊയ്യ്
യമുനാ തീരേ ഹൊയ്യാരെ ഹൊയ്
പൂങ്കന്നിമാരൊത്തു പാടുന്നു കണ്ണൻ
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളൻ
പൂങ്കന്നിമാരൊത്തു പാടുന്നു കണ്ണൻ
പുന്നാരമോരോന്നു ചൊല്ലുന്ന കള്ളൻ
പൈമ്പാൽക്കുടം ഏറ്റി പോം പെണ്ണാളിൻ പിമ്പേ
(പൈമ്പാൽക്കുടം ഏറ്റി പോം പെണ്ണാളിൻ പിമ്പേ)
തുമ്പിക്കിടാവു പോൽ തുള്ളുന്നതാരോ
കാണാക്കൊമ്പിലിരുന്നേ പാടും കിന്നരനോ
കാടിൻ പൊന്മയിൽ പോലെ
ആടും സുന്ദരനോ
ഹൊയ് രേ രേ രേ ഹൊയ്യാരെ ഹൊയ്യ്
യമുനാ തീരേ ഹൊയ്യാരെ ഹൊയ്
ആ... ആ... ആ... ആ... ആ... ആ...
പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണൻ
പൂമ്പട്ടു വാരിക്കവർന്നോരു കള്ളൻ
പൂമ്പീലി കണ്ടാലോ തുള്ളുന്നു കണ്ണൻ
പൂമ്പട്ടു വാരിക്കവർന്നോരു കള്ളൻ
പൊൻകാൽത്തള പാടുന്ന പാദങ്ങൾ നോക്കി
(പൊൻകാൽത്തള പാടുന്ന പാദങ്ങൾ നോക്കി)
പിന്നാലെ പിന്നാലെ കൂടുന്നതാരോ
മായാലീലകളാടാൻ മണ്ണിൽ വന്നവനോ
മാനത്തമ്പിളി പോലെ
കണ്ണിൽ പൊൻകണിയോ
ഹൊയ് രേ രേ രേ ഹൊയ്യാരെ ഹൊയ്യ്
യമുനാ തീരേ ഹൊയ്യാരെ ഹൊയ്യ്
യമുനേ നിന്നുടെ നെഞ്ചിൽ
നിറയെ കാർനിറമെന്തേ
പറയൂ നിന്നിലലിഞ്ഞോ കാർവർണ്ണൻ
പാവം പെൺകൊടിമാരെ
പാട്ടിൽ നിർത്തുമവൻ
പാവം നിന്നുടെ നെഞ്ചിൽ
പാട്ടായ് മുങ്ങിയവൻ
ഹൊയ് രേ രേ രേ ഹൊയ്യാരെ ഹൊയ്യ്
യമുനാ തീരേ ഹൊയ്യാരെ ഹൊയ്
Written by: Ilaiyaraaja, O.N.V. Kurup

