album cover
album cover
Thinkale was released on May 19, 2002 by Speed Audio as a part of the album Kalyaanaraaman (Original Motion Picture Soundtrack)
BPM131
Melodicness
Acousticness
Valence
Danceability
Energy

Music Video

Music Video

Lyrics

തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
Mm, Hmm
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ ഹേ
കരിമുകിലിൻ ജനലഴിയിൽ
ഈ കണ്മണിയെ നോക്കരുതേ
ഇന്നതിന്നാർക്കു ചേരേണമെന്നത് വിധിയുടെ വിളയാട്ടം
പൊന്മണിയേ വിണ്ണിൻ മണിക്കുയിലേ
പാടേണം പാടാതെ നീ
പുന്നാരച്ചെപ്പിൽ താലോല പൊൻമുത്തായ്
ദൈവം തന്ന പൊരുളാണ് നീ
കരിമിഴിയെഴുതിയൊരഴകല്ലേ, ആ-ആ
ഇതു വരെ ഉരുകിയ മനമല്ലേ
ഇനി ജന്മം നിറയെ സ്വപ്നം വിടരും
സ്വപ്നം നിറയെ പൂക്കൾ വിടരും
ഒത്തിരിയൊത്തിരി രാക്കനവെത്തും
ചിത്ര പതംഗ ചിറകടിയെത്തും
സ്വരതരളം മധുരതരം മദകര സുഖമയ രസകര-
സിരകളിലലിവൊഴുകി (ഹോയ്-ഹോയ്)
നിൻ ചിരിയിൽ സ്നേഹ തിരി തെളിയും
സ്വപ്നങ്ങൾ പൊന്നായ് വരും
പൂമുറ്റത്തെന്നും തിരുനാമ പൂക്കണിയാകും
തുളസിക്കതിരാണു നീ (ഹോ-ഹോ)
മനസ്സിലിന്നൊഴിയാത്ത നിധിയില്ലെ, ആ-ആ
മനസ്സിലെ മൊഴിയെന്റെ മൊഴിയല്ലേ
ഒന്നാണൊന്നേ രാഗം പുല്ലാങ്കുഴലിൽ
ഒന്നേ താളം താളത്തുടിയിൽ
കന്നിയിളം കുളിരുള്ളിലൊതുക്കീ
വർണ്ണ മണിത്തിര നീന്തിയിറങ്ങീ
നിറമഴയായ് തഴുകി വരൂ
കലയുടെ നിറപറ നിറയുമൊരനുപമ ലഹരികളേ (ഹോയ്-ഹോയ്)
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ
ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
ഇന്നു താലി പീലി പൊന്നും കെട്ടി മുത്തഴകു മണിച്ചെറുക്കൻ
തിങ്കളേ പൂ തിങ്കളേ ഇനി ഒളി കണ്ണെറിയരുതേ (ഹായ് ഹായ്)
അക്കരെ അക്കരെയക്കരെ നിന്നൊരു മണവാള ചെക്കൻ
ഇക്കരെയിക്കരെയിക്കരെ നിന്നൊരു മണവാട്ടിപ്പെണ്ണ്
അക്കരെ അക്കരെയക്കരെ നിന്നൊരു മണവാള ചെക്കൻ
ഇക്കരെയിക്കരെയിക്കരെ നിന്നൊരു മണവാട്ടിപ്പെണ്ണ്
Written by: Berni Ignesious, Kaithapram

Loading...