Letras

ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ എൻ ഇമയറിയാതെ എൻ നിഴലായ് എന്നും നീ കൂടെ എൻ ആത്മാവിൽ ചേർന്നലിയും കാറ്റിൻ നിശ്വാസം എൻ ഉയിരിൽ ലയമേകീടും പ്രേമത്തിൻ ലാസ്യം നാം തമ്മിൽ അറിയും നിമിഷം മാത്രം ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ എൻ ഇമയറിയാതെ എൻ നിഴലായ് എന്നും നീ കൂടെ പുലരി തൻ തൂമഞ്ഞിൽ രാവു തൻ നറുമഞ്ഞിൽ പുണരുന്ന യാമങ്ങൾ നമ്മിൽ മറയേ പകലു തൻ നീലിമയിൽസന്ധ്യ തൻ ശോണിമയിൽ പൂശുന്ന വർണ്ണങ്ങൾ നമ്മിൽ നിറയേ നാമൊന്നായ് ചേരും നേരം പലനാളായ് തേടും തീരം പുതു ജന്മം നൽകും മുൻപേ കനവായ് മാറും ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ എൻ ഇമയറിയാതെ എൻ നിഴലായ് എന്നും നീ കൂടെ ഈറനാം നയനങ്ങൾ നേർത്തതാം മൗനങ്ങൾ അലയുന്ന മോഹങ്ങൾ നമ്മിൽ മായ്ക്കെ അലകളുടെ നാദങ്ങൾ തിരകളുടെ ഈണങ്ങൾ വലയുന്ന ദാഹങ്ങൾ നമ്മിൽ കാൺകേ പല ഭാവങ്ങൾ തൻ ഛായം നിറമേകും മായാ ലോകം ഇനി നമ്മിൽ വാഴും കാലം അണയും നിമിഷം ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ എൻ ഇമയറിയാതെ എൻ നിഴലായ് എന്നും നീ കൂടെ എൻ ആത്മാവിൽ ചേർന്നലിയും കാറ്റിൻ നിശ്വാസം എൻ ഉയിരിൽ ലയമേകീടും പ്രേമത്തിൻ ലാസ്യം നാം തമ്മിൽ അറിയും നിമിഷം മാത്രം ഞാൻ വരുമീ പാതയിലായ് നിൻ മിഴി കാത്തു നിൽപ്പൂ എൻ ഇമയറിയാതെ എൻ നിഴലായ് എന്നും നീ കൂടെ
Writer(s): Afzal Yusuff, Rinu Razak Lyrics powered by www.musixmatch.com
instagramSharePathic_arrow_out