Créditos

ARTISTAS INTÉRPRETES
Gopi Sundar
Gopi Sundar
Intérprete
Anusha
Anusha
Intérprete
Abhijith
Abhijith
Intérprete
Ziya Ul Haq
Ziya Ul Haq
Intérprete
Mithun. S. Dev
Mithun. S. Dev
Intérprete
Mithun Suresh
Mithun Suresh
Intérprete
Sachin Raj
Sachin Raj
Intérprete
COMPOSICIÓN Y LETRA
Gopi Sundar
Gopi Sundar
Composición
Rafeeq Ahammed
Rafeeq Ahammed
Autoría

Letra

നിത്യമുരുളും ഭൂമിയിതെന്നോ
കാലമേകിയ കാൽത്തൊഴിയാലേ
തട്ടിയുരുളും പന്തിനു പിൻപേ
ഓടിയണയും കാലുകളിവിടെ
ആശയാലേ നിരാശകളാകെ
കീഴടക്കുക, നേടുക വിജയം
വീറുമായി കളിക്കളമണിയൂ
പോരിനായൊരു നേരമൊരുങ്ങി
ആർത്തുണർന്നൊരീയരങ്ങിതിൽ
ആഞ്ഞടിച്ചുയർന്ന പന്തുപോൽ
സൂര്യനൊന്നുദിച്ചുയർന്നിതാ
വീണിടത്തു നിന്നുയർന്നു വാ
ധീരന്മാരെ, വീരന്മാരെ
ലോകമിന്നൊരു കളിയിടമായ്
തോൽവിയില്ലാ പേടിയില്ലാ
ഓടിമാറാൻ ഇനി വയ്യാ
പൊരുതി നേടാൻ കരുതി വീണ്ടും
കളിയരങ്ങിൽ കയറിടുവിൻ
തളരുവാനോ, തകരുവാനോ
കുനിയുകില്ലെന്നോർക്കേണം
ആർത്തുണർന്നൊരീയരങ്ങിതിൽ
ആഞ്ഞടിച്ചുയർന്ന പന്തുപോൽ
സൂര്യനൊന്നുദിച്ചുയർന്നിതാ
വീണിടത്തു നിന്നുയർന്നു വാ
(ഹൊയ്, ഹൊയ്, ഹൊയ്, ഹൊയ്)
നിത്യമുരുളും ഭൂമിയിതെന്നോ
കാലമേകിയ കാൽത്തൊഴിയാലേ
തട്ടിയുരുളും പന്തിനു പിൻപേ
ഓടിയണയും കാലുകളിവിടെ
ആശയാലേ നിരാശകളാകെ
കീഴടക്കുക നേടുക വിജയം
വീറുമായി കളിക്കളമണിയൂ
പോരിനായൊരു നേരമൊരുങ്ങി
ആർത്തുണർന്നൊരീയരങ്ങിതിൽ
ആഞ്ഞടിച്ചുയർന്ന പന്തുപോൽ
സൂര്യനൊന്നുദിച്ചുയർന്നിതാ
വീണിടത്തു നിന്നുയർന്നു വാ
Written by: Gopi Sundar, Rafeeq Ahammed
instagramSharePathic_arrow_out

Loading...