Créditos
ARTISTAS INTÉRPRETES
Haricharan
Voz principal
Ranjin Raj
Intérprete
Vinayak Sasikumar
Intérprete
COMPOSICIÓN Y LETRA
Ranjin Raj
Composición
Vinayak Sasikumar
Autoría
Letra
ഏല മലക്കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ
നാലുമണി പൂവരികിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ
തെന്നലുടയാട തന്നെ
മണി ചിന്തുമൊഴിയോതി വന്നേ
മെല്ലെയതു നാടറിഞ്ഞേ
വാനം ദൂരെയതു കണ്ടുണർന്നേ
അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ
മഴയായ് പൊഴിഞ്ഞേ
ഏല മലക്കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ
നാലുമണി പൂവരികിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ
അൻപാകും തണലിൽ
ആനന്ദക്കുടിലിൽ
അന്നവരൊന്നിരുന്നു മിഴിവോടെ
ഉള്ളാകെ തുറന്നും
നോവെല്ലാം മറന്നും
സ്നേഹത്തിൻ നിറമുള്ള ചിരിയോടെ
ഓമൽപ്പൂങ്കുരുന്നിൻ മിഴിവാടാതെ
വേനൽപാടകലെ മറഞ്ഞേ
വാനത്തിൻ മടിയിൽ അതിരില്ലാതെ
മോഹത്തിൻ ചിറകിൽ പറന്നെ
എന്നുമിവിടെ വന്നു നിറഞ്ഞേ നറുതേൻ മധുരം
ഏല മലക്കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ
നാലുമണി പൂവരികിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ
വെള്ളാരം വെയിലിൽ
കുന്നോരചെരിവിൽ
പൊന്നാട നെയ്തിടുന്ന പകലാവാം
മുന്നാഴി കനവിൽ
മൂവന്തിച്ചിമിഴിൽ
അമ്പിളിക്കല കണ്ടു മിഴിമൂടാം
പണ്ടത്തെ കനലും, മിഴിനീർ കടലും
ഇന്നത്തെ കുളിരിൽ മറയേ
നീയില്ലാതുലകിൽ എനിക്കായ് വളരാൻ
വേരാരും ഇനിയില്ലുയിരേ
ഉള്ളിലെരിയും കുഞ്ഞുമെഴുകിൻ തിരിയാണിനി നീ
ഏല മലക്കാടിനുള്ളിൽ
ഒരു നാലുമണി പൂ വിരിഞ്ഞേ
നാലുമണി പൂവരികിൽ
തേൻ തുമ്പികളും കൂട്ടിരുന്നേ
തെന്നലുടയാട തന്നേ
മണി ചിന്തുമൊഴിയോതി വന്നേ
മെല്ലെയതു നാടറിഞ്ഞേ
വാനം ദൂരെയതു കണ്ടുണർന്നേ
അമ്മമുകിലിൻ ഉള്ളുനിറഞ്ഞേ
മഴയായ് പൊഴിഞ്ഞേ
Written by: Ranjin Raj, Vinayak Sasikumar