Créditos
ARTISTAS INTÉRPRETES
Simya Hamdan
Intérprete
COMPOSICIÓN Y LETRA
Simya Hamdan
Composición
Faisal Ponnani
Autoría
Letra
നിറ നീർമിഴിയിൽ ഇളനീർ പുഴ പോൽ
ഇനി നീ ഒഴുകും തണുവായ്
ഹൃദയ നിലാവായ് ഇരുളല നീന്താൻ
നിഴൽ വിരൽ ദൂരം നീ വാ നീ വാ
മെഴു തിരി നാളം ഇരുളിൽ തെളിയാൻ
നിറ നീർ മിഴിയിൽ ഇളനീർ പുഴപോൽ
ഇനി നീ ഒഴുകും തണുവായ്
ഉയിരിൽ നിറയും മഴ മേഘ മോഹം
നിറ നീർ കണം പോലെ പെയ്തോ
മഴവിൽ തന്ന നിറമായ്
അകമേ ഇനി നിന്റെ മുഖമോ
പ്രിയ സ്വരമായ് പാട്ടിന്റെ ഈണം
തിരയുവതീ മൗന യാമങ്ങൾ നിന്നേ
പ്രണയ നിലാ തീരങ്ങളിൽ നീ
പ്രിയ നിമിഷങ്ങൾ ഞാൻ തേടുന്നിതാ
മൃദുലയസ്വര രസമായ് സ്വയമലിയുക ഇനിയാ
മന വനികയിൽ സദാ ഒഴുകുമൊരോളങ്ങളായ്
അലയുലയുകയായ് കവിഞ്ഞൊഴുകുകയായ്
അകമേ ഇതാ നീയൊരാൾ മാത്രമാ
അരികിൽ നിറം ചാർത്തിടും സ്വർഗമാ
നിറ നീർമിഴിയിൽ ഇളനീർ പുഴ പോൽ
ഇനി നീ ഒഴുകും തണുവായ്
ഹൃദയ നിലാവായ് ഇരുളല നീന്താൻ
നിഴൽ വിരൽ ദൂരം നീ വാ നീ വാ
മെഴു തിരി നാളം ഇരുളിൽ തെളിയാൻ
പരിചിതമീ ഈ സ്വർഗ തീരം
പകലിരവൊന്നായ് നാം പാറുന്നു വിണ്ണിൽ
പതിവുണരും മോഹങ്ങളൊന്നായ്
പതിയെ പറന്നേറും കൂട്ടിൽ സ്വയം
ഈ ഇരുളിടങ്ങളിലായ് ഇതാ തിരി തെളിയുകയായ്
ഇനിയൊരു നിഴൽ തണൽ തിരയുമീ ഹൃദയങ്ങളായ്
നറു മലരിലയിൽ ചെറു തളിരിതളിൽ
തഴുകാം കിനാവിന്റെ പുൽ പായയിൽ
ഒഴുകാം നിതാന്തം കിനാ കായലിൽ
നിറ നീർമിഴിയിൽ ഇളനീർ പുഴ പോൽ
ഇനി നീ ഒഴുകും തണുവായ്
ഹൃദയ നിലാവായ് ഇരുളല നീന്താൻ
നിഴൽ വിരൽ ദൂരം നീ വാ നീ വാ
മെഴു തിരി നാളം ഇരുളിൽ തെളിയാൻ
നിറ നീർമിഴിയിൽ ഇളനീർ പുഴ പോൽ
ഇനി നീ ഒഴുകും തണുവായ്
ഉയിരിൽ നിറയും മഴ മേഘ മോഹം
നിറ നീർ കണം പോലെ പെയ്തോ
മഴവിൽ തന്ന നിറമായ്
അകമേ ഇനി നിന്റെ മുഖമോ
Written by: Faisal Ponnani, Simya Hamdan

