Video musical
Video musical
Créditos
ARTISTAS INTÉRPRETES
AK Hash
Intérprete
Sachin Raj
Intérprete
COMPOSICIÓN Y LETRA
Akash Viswanath
Autoría
AK Hash
Arreglista
Letra
പിറന്നൊരുവൻ ഉലകത്തിൻ നായകൻ
നരകത്തിൻ കാവലൻ
ചിലർക്കുള്ളിൽ ഭീകരൻ, കീചകൻ
കാലം പേടിക്കുന്നവൻ കാലൻ പൂജിക്കുന്നവൻ
കാതങ്ങൾ താണ്ടി വന്നവൻ
ദൈവപുത്രൻ അവൻ
വാഴ്വിൻ വ്യഥകളിൽ മാറ്റം വരും കാലം
ചില പ്രകൃതമായ് അലയുന്ന
പാപികളോ കരുവാകും
മനുഷ്യനും മതങ്ങളും ഒന്നുപോലെ ചിതയാകും
പ്രപഞ്ചത്തിൻ വിധി പോലെ
ഭൂമിയിൽ നിന്നും വിട വാങ്ങും
നിമിഷമിതാ അടുത്തു വരുന്നു
പറഞ്ഞുകൊണ്ടിരുന്നു
ആരും കേട്ടുമില്ല കണ്ടുമില്ലാ
വീണ്ടും അലഞ്ഞു, തിരഞ്ഞു പിടഞ്ഞു
വായിൽ മണ്ണ് നിറഞ്ഞു കവിഞ്ഞു കഴിഞ്ഞു
(അഹാ) തലവര ഇതുവരെ മാറിയില്ല
കനവിൽ നൂറായിരം കാര്യമല്ലേ
നിനവിൽ ചിറകിൽ ആകാശത്തൂടെ
തിരയാം പണ്ടെങ്ങോ അടഞ്ഞ വാതിൽ
സത്യം പറഞ്ഞ് ഞാൻ പാപിയായ്
സത്യം മാത്രം അത് ബാക്കിയായ്
മിത്രങ്ങൾ പോലും ശത്രുവായ്
ഇനി കാക്കുവാനായ്
എമ്പുരാനേ, ഞാൻ നിൻ കനവിൻ തെരുവിൽ
അലഞ്ഞു നടന്ന് പാടില്ലേ
നിൻ കൂടെ ഞാനാ മാന്ത്രിക രാഗത്തിൻ
വാക്കുകൾ രചിച്ചിവിടെ
ഇരുളിലെ സത്യങ്ങൾ കാണുവാൻ
നിൻ മായാജാലത്തിൽ നോക്കി ഞാൻ
തൃക്കണ്ണുകളുടെ ഉടമയാമവൻ
ദൈവത്തിൻ കീഴിലെ തമ്പുരാൻ
ഇരുളിലെ സത്യങ്ങൾ കാണുവാൻ
നിൻ മായാജാലത്തിൽ നോക്കി ഞാൻ
തൃക്കണ്ണുകളുടെ ഉടമയാമവൻ
ദൈവത്തിൻ കീഴിലെ തമ്പുരാൻ
ഇനി വേണം പുതിയൊരു ഈണം
കഥകൾ മാറണം വിത്തുകൾ പാകണം
കൂടെ നാം കാണണം
നാടിനെ വിൽക്കുന്ന ഭരണം
നമ്മുടെ ശാപം എന്നോർക്കണം
എന്തും ചോദിക്കണം മാപ്പ് യാചിക്കണം
തെറ്റു കണ്ടാൽ അത് ചൂണ്ടി കാണിക്കണം
കാരണം എല്ലാർക്കും ഒരുപോലെത്തും
മരണം അന്നും കാണണം
നിൻ പണം എന്ത് ഗുണം
എന്നും നിഗമനം തമ്മിൽ എന്നും യുദ്ധം
സ്വന്തം നേട്ടങ്ങൾ മാത്രം കൊയ്തിട്ട്
ദൈവത്തെ കാണണം
സ്വർഗത്തിൽ പോകണം
എന്നത് വ്യാമോഹം കാരണം
എങ്ങെങ്ങും ചൂഷണം
ഗതികെട്ട മനുഷ്യർ
വഴിവിട്ട അവസ്ഥയാൽ
നശിപ്പിക്കാൻ ഒരുങ്ങും
കടമകൾ മറക്കും അതിരുകൾ കിടക്കും
കലിയുഗം നടക്കും ഭൂലോകം കിതക്കും
നാം എല്ലാം പിടക്കും
ദുരിതങ്ങൾ പോലും വിറ്റ് കാശാക്കും ഭരണം
ഇതിനൊരു അവസാനമായ് അവൻ വരണം
പാപത്തിൽ ആഴുന്ന എമ്പുരാന് ശരണം
വരാൻ പോകുന്നത് എന്റെ
തമ്പുരാന്റെ ഭരണം
ഞാൻ വെറുമൊരു വിശ്വാസി
ഭൂലോകത്തിൽ അലയുന്ന
പ്രകൃതി ജീവി കലാ വാസന ഉള്ളൊരു
ജന്മ സൃഷ്ടി ഒരു പുണ്യ സൃഷ്ടിയാം
എമ്പുരാനെ ഞാൻ
കാതോർക്കും എന്നും ആശ്രയിക്കും
നിൻ ആജ്ഞകൾക്കായ്
ഞാൻ കാത്തിരിക്കും
നിൻ ദിവ്യ ശക്തിയിൽ തപസ്സിരിക്കും
പിന്നെ പുതിയൊരു മനുഷ്യനായി
അവതരിക്കും നമസ്ക്കരിക്കും
ഈ ലോകം സാക്ഷിയാകണം
പുതുലോക നിയമം സത്യമാകണം
വെറുമൊരു അടിയനായി വാഴണം
വാഴ്ത്തണം
എമ്പുരാനേ, ഞാൻ നിൻ കനവിൻ തെരുവിൽ
അലഞ്ഞു നടന്ന് പാടില്ലേ
നിൻ കൂടെ ഞാനാ മാന്ത്രിക രാഗത്തിൻ
വാക്കുകൾ രചിച്ചിവിടെ
ഇരുളിലെ സത്യങ്ങൾ കാണുവാൻ
നിൻ മായാജാലത്തിൽ നോക്കി ഞാൻ
തൃക്കണ്ണുകളുടെ ഉടമയാമവൻ
ദൈവത്തിൻ കീഴിലെ തമ്പുരാൻ
ഇരുളിലെ സത്യങ്ങൾ കാണുവാൻ
നിൻ മായാജാലത്തിൽ നോക്കി ഞാൻ
തൃക്കണ്ണുകളുടെ ഉടമയാമവൻ
ദൈവത്തിൻ കീഴിലെ തമ്പുരാൻ
ഇരുളിലെ സത്യങ്ങൾ കാണുവാൻ
നിൻ മായാജാലത്തിൽ നോക്കി ഞാൻ
തൃക്കണ്ണുകളുടെ ഉടമയാമവൻ
ദൈവത്തിൻ കീഴിലെ
തമ്പുരാൻ
Written by: Akash Viswanath


