Crédits
INTERPRÉTATION
Divya S Menon
Interprète
Gopi Sundar
Interprète
Aparna Gopinath
Interprétation
COMPOSITION ET PAROLES
Gopi Sundar
Composition
Rafeeq Ahammed
Paroles/Composition
Paroles
പുതുമഴയായ്, ചിറകടിയായ് ജനലരികിൽ
കുറുകി വരും കുളിരലയായ്
മിഴി നനയും നിനവുകളിൽ, പടവുകളിൽ
കയറി വരും പകലൊളിയായ്
ഇന്നേതൊരജ്ഞാത നവസൗരഭം
എൻ വാതിലിൽ വന്നു കൈനീട്ടുമോ?
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നിൽക്കാമോ പൂവേ?
പുതുമഴയായ്, ചിറകടിയായ് ജനലരികിൽ
കുറുകി വരും കുളിരലയായ്
മിഴി നനയും നിനവുകളിൽ, പടവുകളിൽ
കയറി വരും പകലൊളിയായ്
വീണ്ടും ജീവനിൽ സ്വരലയമേകുവാൻ
തിരനുര പോൽ നീന്തി നീ വന്നുണർത്തുമോ?
മായാശലഭമായ് ചിറകുകൾ വീശി നീ
തളിരിലയിൽ വന്നുവോ മന്ത്രമോതുവാൻ
പാരാകെ അമൃതമുതിരും
ചെറു പൂങ്കാറ്റായ് നീ ഇതിലെയിതിലേ
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നിൽക്കാമോ പൂവേ?
പുതുമഴയായ്, ചിറകടിയായ് ജനലരികിൽ
കുറുകി വരും കുളിരലയായ്
ജ്വാലാ നൗകയിൽ മരതക ദ്വീപിലെ
നഗരികളിൽ നിന്നു നീ വന്നു ചേരുമോ?
ഈറൻ മുകിലിലെ മണിമഴവില്ലു പോൽ
അനുമതി നീ വാങ്ങീടാതെന്നിലാളുമോ?
ഓർക്കാതേ തരളഹൃദയം
ഇനി തരാട്ടാനായ് അരികിലരികിൽ
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നിൽക്കാമോ പൂവേ?
പുതുമഴയായ്, ചിറകടിയായ് ജനലരികിൽ
കുറുകി വരും കുളിരലയായ്
മിഴി നനയും നിനവുകളിൽ, പടവുകളിൽ
കയറി വരും പകലൊളിയായ്
ഇന്നേതൊരജ്ഞാത നവസൗരഭം
എൻ വാതിലിൽ വന്നു കൈനീട്ടുമോ?
ഇതുവരെ നീ കിനാവിന്നോരത്തെ പൂവേ
ഇനിയരികേ വിരിഞ്ഞേ നിൽക്കാമോ പൂവേ?
ഹാ ഹാ, പൂവേ
Written by: Gopi Sundar, Rafeeq Ahammed

