Paroles

പാൽനിലാ താരമേ... പാതീരാ തോണിയിൽ... പാട്ടുമായ് ചാരെ നീ വന്നുവോ പൂങ്കുയിൽ പെണ്ണിവൾ... മാറിലെ നേർത്ത മാൻഡലിൻ ലോലമായ് തൂവിരൽ നീട്ടിയോ താരനിര ഇതാ... ഇതാ... ഇതാ... താരണിയുമോരായിരം കിനാ രാവിലൊരു നിലാ പാലാഴി നീന്തിയണയുമോ... നീ വാൽമിഴികൾ ഇതാ സുഹാസമായ് കാമനകൾ ഇതാ മരാളമായ് മോഹമൊരു കെടാ തീനാളം ആളിയെരിയുമോ... നാം തുള്ളിത്തുളുമ്പിടും എൻ്റെ മനസ്സിനെ ചെല്ലക്കുളിർ മുത്തം തന്നു കവർന്നവനോ നീയല്ലയോ... താമരേ... തേൻ നിറഞ്ഞൊരനുരാഗമേ... കാവലാകുന്ന സൂര്യനായ് ഞാൻ തൊടാം അഴകു തഴുകാം താരനിര ഇതാ... ഇതാ... ഇതാ... താരണിയുമോരായിരം കിനാ രാവിലൊരു നിലാ പാലാഴി നീന്തിയണയുമോ... നീ വാൽമിഴികൾ ഇതാ സുഹാസമായ് കാമനകൾ ഇതാ മരാളമായ് മോഹമൊരു കെടാ തീനാളം ആളിയെരിയുമോ... നാം... ആ... തട്ടും വള കൊഞ്ചൽ... കാറ്റിൽ കിലും കിലെ ചിറ്റും ചിലമ്പുകൾ... നൂറു കിനാവകലേ നീ കേട്ടുവോ ആതിരേ... ആത്മദാഹമൊരു കായലിൻ കാതലോളങ്ങൾ പോലവേ... നാൾവെയിൽ കനകമണിയേ താരനിര ഇതാ... ഇതാ... ഇതാ... താരണിയുമോരായിരം കിനാ രാവിലൊരു നിലാ പാലാഴി നീന്തിയണയുമോ... നീ വാൽമിഴികൾ ഇതാ സുഹാസമായ് കാമനകൾ ഇതാ മരാളമായ് മോഹമൊരു കെടാ തീനാളം ആളിയെരിയുമോ... നാം...
Writer(s): Rahul Raj Thankappan Lyrics powered by www.musixmatch.com
instagramSharePathic_arrow_out