Paroles

ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ ഒ... ഓ... ഹോയ് നീ കരഞ്ഞാൽ ഈ കരയിൽ പാതിരാ നീ ചിരിച്ചാൽ ഈ തുറയ്ക്ക് ചാകര നീ കരഞ്ഞാൽ ഈ കരയിൽ പാതിരാ നീ ചിരിച്ചാൽ ഈ തുറയ്ക്ക് ചാകര വെയിൽ ചായമിടുന്നേ അന്തിമാനമെന്നൊണം നുണ കുഴി ചേലുള്ള നിൻ കവിളിന്മേൽ വെയിൽ ചായമിടുന്നേ അന്തിമാനമെന്നൊണം നുണ കുഴി ചേലുള്ള നിൻ കവിളിന്മേൽ അഴകുള്ള താളമേ ഒഴുകുന്നൊരോളമേ മതി മതി ഈ പിണക്കമെൻ്റെ ചന്തമെ ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ... (ഓമനേ) പൊന്നോമനേ... (പൊന്നോമനേ) ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ നിൻ പിറകെ കാമുകൻ്റെ കണ്ണുകൾ നിൻ വഴിയിൽ കാത്തു നിന്ന വണ്ടുകൾ നിൻ പിറകെ കാമുകൻ്റെ കണ്ണുകൾ നിൻ വഴിയിൽ കാത്തു നിന്ന വണ്ടുകൾ കൊതിയൊടെ വരുന്നേ മൂളി പാടി വരുന്നേ ഇടക്കിടെ ചുണ്ടത്തൊരുമ്മ തരാനായി കൊതിയൊടെ വരുന്നേ മൂളി പാടി വരുന്നേ ഇടക്കിടെ ചുണ്ടത്തൊരുമ്മ തരാനായി കടലിൻ്റെ പൈതലേ കരളിൻ്റെ കാതലേ കട മിഴി വീശി മെല്ലെ ഒന്നു നോക്കണേ ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ ഓമനപ്പുഴ കടപ്പുറത്തിൻ ഓമനേ പൊന്നോമനേ ഈ നല്ല മുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ ഓ... ഓ... ഓ... ഓ...
Writer(s): Vayalar Sarathchandra Varma, Vidyasagar Lyrics powered by www.musixmatch.com
instagramSharePathic_arrow_out