Paroles

ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ഓമലേ... ജീവനിൽ അമൃതേകാനായ് വീണ്ടും എന്നിലേതോ ഓർമകളായി നിലാവിൻ മുത്തേ നീ വന്നൂ നീയുലാവുമ്പോൾ സ്വർഗം മണ്ണിലുണരുമ്പോൾ നീയുലാവുമ്പോൾ സ്വർഗം മണ്ണിലുണരുമ്പോൾ മാഞ്ഞുപോയൊരു പൂത്താരം പോലും കൈനിറഞ്ഞു വാസന്തം പോലെ തെളിയും എൻജന്മ പുണ്യം പോൽ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ നിന്നിളം ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ ആർദ്രമാമൊരു ശ്രീരാഗം കേൾപ്പൂ പദമണിഞ്ഞിടും മോഹങ്ങൾ പോലെ അലിയും എൻജീവ മന്ത്രം പോൽ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ ഓമലേ... ജീവനിൽ അമൃതേകനായ് വീണ്ടും എന്നിലേതോ ഓർമകളായി നിലാവിൻ മുത്തേ നീ വന്നൂ
Writer(s): Kaithapram, Ouseppachan Lyrics powered by www.musixmatch.com
instagramSharePathic_arrow_out