Video Musik

Manikanda | Makaradeepam Vol 1| Pradeep Irinjalakkuda | Ajith | Pradeep Irinjalakuda
Tonton video musik {trackName} dari {artistName}

Dari

PERFORMING ARTISTS
Pradeep Irinjalakuda
Pradeep Irinjalakuda
Performer
COMPOSITION & LYRICS
Ajith
Ajith
Composer
Pradeep Irinjalakuda
Pradeep Irinjalakuda
Songwriter

Lirik

മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ മണ്ഡലം നോമ്പു് നോറ്റു മണികണ്ഠനെ ഭജിച്ചു മാമലവാഴുന്നോൻ മനതാരിൽ കുടികൊണ്ടു കണ്ടൊന്നു കുമ്പിടാൻ സങ്കടം ചൊല്ലുവാൻ വരുന്നുണ്ടു ഭഗവാനെ അവിടുന്നു തുണയ്ക്കണേ (മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ) കരിമല ഏറുമ്പോൾ മൃദുപാദം നോവുന്നു ഹരിഹരസുതൻ എൻ്റെ ഉൾപ്പൂവിൽ തുളുമ്പുന്നു പ്രാർത്ഥിച്ചു പോയി ഞാൻ മായാമനോഹരാ പാമരൻ മലയേറി വരുമ്പോൾ നീ കനിയണേ (മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ) അരവണപ്പായസം ഭുജിച്ചങ്ങു മയങ്ങുമ്പോൾ പരശതം പതിതന്മാർ മലനാട്ടിലണയുമ്പോൾ ദാനവദാസകാ അവിടുന്നൊന്നുണരണേ തമസ്സിൻ്റെ മറ നീക്കി തപസ്സേ നീ തെളിയണേ (മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ) കുഞ്ഞിളം മുകുളങ്ങൾ മൂർദ്ധാവിൽ കുറിയിട്ടു പൊന്നിളം പാദങ്ങൾ കാണ്മാനായി കൺട്ടു വൻപ്പുലിപ്പാലുമായി എത്തുന്നൊരയ്യനേ എന്നിനി ഒരു നോക്കു കാണും എൻ ദേവനേ (മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ) അമ്പോറ്റിയെ വണങ്ങാൻ ഇല്ലായ്മകൾ ഉരക്കാൻ ഇടംനെഞ്ചം തുടികൊട്ടി മലവാസൻ മിഴി നീട്ടി നെയ്യഭിഷേകം കൊണ്ടു നീ തൃപ്തനായി ദുർഘടം ഒഴിവാക്കൂ ഓംകാരമൂർത്തയേ (മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ) പമ്പതൻ പുളിനത്തിൽ അവതാരം ചിരിതൂകി പമ്പതൻ ഓളങ്ങൾ താരാട്ടിൻ ശ്രുതി മീട്ടി ചെങ്കതിർ ശോഭയാൽ, മണ്ഡലം ഒരുങ്ങിയോ അയ്യനെ എതിരേൽക്കാൻ പ്രകൃതി നീ വരുന്നുവോ (മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ) ലക്ഷോപലക്ഷങ്ങൾ ഭഗവാനെ നമിക്കുമ്പോൾ മണികണ്ഠൻ ഒരു മാത്ര എൻ ജീവനായെങ്കിൽ എന്തിനീ മൗനം, പങ്കജനേത്രനേ ആശകൾ ചികയുന്ന പ്രാണൻ അങ്ങെടുക്കുമോ മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ മണികണ്ഠാ ശരണം മണികണ്ഠാ മലയേറീ ഞങ്ങൾ വരവായീ
Writer(s): Chittoor Gopi, S Kumar Lyrics powered by www.musixmatch.com
instagramSharePathic_arrow_out