Video Musik

Sundariye Vaa | Evergreen Malayalam Album Song | Chembakame | Franco
Tonton video musik {trackName} dari {artistName}

Dari

PERFORMING ARTISTS
Franco
Franco
Performer
COMPOSITION & LYRICS
shyam Dharman
shyam Dharman
Composer
S. Ramesan Nair
S. Ramesan Nair
Songwriter

Lirik

സുന്ദരിയേ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനീ ഓ.ഓ.ഓ നീലരാവിലെൻ സ്നേഹവീഥിയിൽ മമതോഴിയായി വാ പ്രിയമയീ ഓ.ഓ.ഓ അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ.ഓ.ഓ സുന്ദരിയേ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനീ ഓ ഓ ഓ അന്നെന്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ? നിൻനീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ? ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ മല്ലികപ്പൂമണക്കും മാർഗഴിക്കാറ്റേ നീ വരുമ്പോൾ എന്റെയുള്ളിൽ തേൻ കുയില്പാട്ട് വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ കാത്തിരിക്കും എന്റെ ഹൃദയം നിനക്കു മാത്രം നിനക്കു മാത്രമായ് സുന്ദരിയേ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനീ ഓ ഓ ഓ നീലരാവിലെൻ സ്നേഹവീഥിയിൽ മമതോഴിയായി വാ പ്രിയമയീ ഓ ഓ ഓ ഇനിയെന്നു കാണുമെന്റെ പുതുവസന്തമേ നിറതിങ്കൾ ചിരിയാലെൻ അരികിൽ വരില്ലേ പുലർകാലം വിരിയുമ്പോൾ എന്നും നിൻ മുഖം അറിയാതെൻ ഓർമ്മയിലോ മധുരനൊമ്പരം പച്ചനിര താഴ് വാരം പുൽകും വാനമേ കുഞ്ഞോളം കഥ ചൊല്ലും കായൽക്കരയേ മിന്നും കരിവള ചാർത്തി പോകുമെൻ അനുരാഗിയോ കണ്ടോ എന്നുയിരേ എവിടെ നീ സഖീ സുന്ദരിയേ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനീ ഓ ഓ ഓ നീലരാവിലെൻ സ്നേഹവീഥിയിൽ മമതോഴിയായി വാ പ്രിയമയീ ഓ ഓ ഓ അന്നൊരിക്കലെന്നോ കണ്ട നാളിലെന്റെ ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ ഓ ഓ സുന്ദരിയേ വാ വെണ്ണിലവേ വാ എൻ ജീവതാളം നീ പ്രണയിനീ ഓ.ഓ.ഓ
Writer(s): Shyam Dharman, Raju Raghavan Lyrics powered by www.musixmatch.com
instagramSharePathic_arrow_out