Lirik

താരുഴിയും തരള മിഴിതൻ കനിവോ മേടപ്പൂവണികൾ കളമെഴുതിയോ കണിയായ് മണ്ണിൽ മേവും വർണച്ചിരിപ്പൂവുകൾ കാറ്റിൽ മൂളും ചെല്ല കളിത്തുമ്പികൾ നീളെ മിഴിവേകും തൊടികളിൽ ഏതോ പകലിൻ പൊൻകതിരുകൾ താരുഴിയും തരള മിഴിതൻ കനിവോ തക ഓ ഓ ധാ ധാ സാ സാ സാ രി രി രി സാ രി ധാ സാ രി മാ ഗാ രി സാ രി സാ രി പാ മാ ഗാ രി പാ മാ ഗാ രി മാ സാ രി സാ ഇളമേലുഷസിൻ വരവായ് തെളിനീരിലതൻ കുളിരായ് ഇളമേലുഷസിൻ വരവായ് തെളിനീരിലതൻ കുളിരായ് വരമായരികിൽ ശ്രുതി പോലണയും കളകൂജനമായ വെൺ തൂവൽ തായാട്ടായ് നാലകമിനി താരുഴിയും തരള മിഴിതൻ കനിവോ സാരസാദള ശ്രീ ചാരു നയനാർദ്രമിതാ കരുണാമൃതം അണയുന്നെഴുതിരിനാളവുമായ് നീരവം രാവിൽ വേപധൂപാണി മെല്ലവേമായേ വെണ്മതിപ്പൂവായ് വസന്തം വിരുന്നിൻ വിളക്കായ് വിളിയ്ക്കുന്നഹസ്സിൻ നഭസ്സിൽ വസന്തം വിരുന്നിൻ വിളക്കായ് വിളിയ്ക്കുന്നഹസ്സിൻ നഭസ്സിൽ തിരുമംഗലമായ് സ്വരസാന്ത്വനമായ് തുടി താളവുമായ് പൊൻ താരാ ദീപങ്ങൾ തേടുവതൊരു താരുഴിയും തരള മിഴിതൻ കനിവോ മണ്ണിൽ മേവും വർണച്ചിരിപ്പൂവുകൾ കാറ്റിൽ മൂളും ചെല്ല കളിത്തുമ്പികൾ നീളെ മിഴിവേകും തൊടികളിൽ ഏതോ പകലിൻ പൊൻകതിരുകൾ
Writer(s): Rahul Raj, Nikesh Kumar Chembilodu Lyrics powered by www.musixmatch.com
instagramSharePathic_arrow_out