Video Musik

Dari

PERFORMING ARTISTS
K. J. Yesudas
K. J. Yesudas
Vocals
Vidyasagar
Vidyasagar
Performer
Gireesh Puthanchery
Gireesh Puthanchery
Performer
COMPOSITION & LYRICS
Vidyasagar
Vidyasagar
Composer
Gireesh Puthanchery
Gireesh Puthanchery
Lyrics

Lirik

ആ ആആ ആആ പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പിന്നെയും പിന്നെയും ആരോ നിലവത്ത് പൊൻ വേണുവൂതുന്ന മൃദുമന്ത്രണം പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പടി കടന്നെത്തുന്ന പദനിസ്വനം പുലർനിലാ ചില്ലയിൽ കുളിരിടുംമഞ്ഞിന്റെ പൂവിതൾ തുള്ളികൾ പെയ്തതാവാം അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ അലസമായ് കൈവിരൽ ചേർത്തതാവാം മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം താനേ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ തെളിനിഴല്ചിത്രം തെളിഞ്ഞതാവാം പിന്നെയും പിന്നെയും ആരോ ആരോ ആരോ തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാവാം കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ കുസൃതിയാൽ മൂളിപ്പറന്നതാവാം അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊൻ വേണുവൂതുന്ന മൃദുമന്ത്രണം പിന്നെയും പിന്നെയും ആരോ ആരോ ആരോ
Writer(s): Gireesh Puthenchery Lyrics powered by www.musixmatch.com
instagramSharePathic_arrow_out