Dari
PERFORMING ARTISTS
Zia Ul Haq
Lead Vocals
MC Couper
Performer
Sushin Shyam
Performer
Vinayak Sasikumar
Performer
The Independeners
Remixer
COMPOSITION & LYRICS
Vinayak Sasikumar
Songwriter
Sushin Shyam
Composer
Lirik
തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാൽ പെടും അത് കട്ടായം
എട്ടിൻ്റെ പൂട്ടുള്ള കൂടാരം
തരരരരത്തേ
മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിൻ്റെ അഭ്യാസി
ചൊരത്തിളപ്പുള്ള തോന്ന്യാസി
തരരരരത്താ
ഗമയുടെ കില്ലാടിയാ ഇല്ലായ്മയിൽ ധാരാളിയാ
കുടിവലിയുന്മാദിയാ കുന്നായ്മയിൽ കൂട്ടാളിയാ
ഭാവികളില്ലാത്തൊരീ ഭൂതങ്ങളായ് വാഴുന്നിതാ
ലല ലല ലല ലല്ലല്ലാല
ലല ലല ലല ലല്ലല്ലാല
ലല ലല ലല ലല്ലല്ലാല
ലാലാല ലാലാല
ലാലാലലാ
ലല ലല ലല ലല്ലല്ലാല
ലല ലല ലല ലല്ലല്ലാല
ലല ലല ലല ലല്ലല്ലാല
ലാലാല ലാലാല
ലാലാലലാ
മരക്കുരിശുകളേഴെണ്ണമുള്ള സെമിത്തേരിയാണിത് തോളത്തിരിപ്പവരന്ന്യോന്ന്യം
പാരപ്പരാക്രമമാവോളം
തരരരരത്തേ
നിറയണമിനിയാമാശയം അതിനില്ലാശയം ഉടയോനാശ്രയം ഗതികേടാണേ
ആപാദചൂടം മടുപ്പാണേ
തരരരരത്താ
നഗരമിതൊന്നാന്തരം അമ്പാനികൾ നൂറായിരം
അതിലൊരു ധാരാവിയിൽ നീരാവിയായ് ഈ ജീവിതം
മുന്നിലെ കണ്ണാടിയും പുച്ഛം തരും കോലം മുഖം
ലല ലല ലല ലല്ലല്ലാല
ലല ലല ലല ലല്ലല്ലാല
ലല ലല ലല ലല്ലല്ലാല
ലാലാല ലാലാല
ലാലാലലാ
ലല ലല ലല ലല്ലല്ലാല
ലല ലല ലല ലല്ലല്ലാല
ലല ലല ലല ലല്ലല്ലാല
ലാലാല ലാലാല
ലാലാലലാ
തോനെയുണ്ട് നേരം തീരെയില്ല വേഗം
ഇതെന്ന് വേരിറങ്ങി മരവിച്ച് പോയ ദേഹം
കൊക്കിനൊത്തതൊക്കെ എടുത്തിട്ടണിഞ്ഞ ശേഷം
മിച്ചമുള്ള എച്ചിലോക്കെ പിച്ചിയേഴുപേരും
ചിക്കിളിക്ക് തപ്പിനോക്കിയപ്പോ കീശ കിക്കിളി
പ്രതീക്ഷ വെച്ചതൊക്കെയും തിരിച്ചടിച്ച ഹിസ്റ്ററി
വയറ്റിലുള്ളമെന്നുമേ കൊളുത്തിവച്ച ഇസ്തിരി
Bumpy ആണ് ride എൻ്റെ ബോഡിയിൽ പിടിച്ചിരി
വീറുവാറ്റി വീഞ്ഞുബോട്ടിലാക്കി വിക്കും നാട്ടിലെനിക്ക് ചീമുട്ട പോലുമില്ല ചൂതാടാൻ
ഈ തീവണ്ടിയാകുന്ന ജീവിതത്തിനെതിരെ നിന്ന് നാം വീശിടുന്നു വെള്ള തൂവാല
നമ്മ ഊരിൽ വല്ല്യ തോതിൽ ചൂടില്ല
ഉലകമാകുമീ ഹോട്ടലിൽ free ഊണില്ല
ചാരി നിക്കുവാൻ പോന്ന തൂണില്ല
എങ്കിലും വിയർപ്പൊഴുക്കുവാൻ തക്ക മൂടില്ല
പകലും രാത്രിയും പോകുവതാരറിവൂ
ബുധനും വ്യാഴവും മാറുവതാരറിവൂ
നരകയരിയൊരമ്മാവനായ്
പെൺ നോട്ടമിതേൽക്കാതെയായ്
ഈ ചുവരിലെ മാറാല വലയിലെ
പൊന്നീച്ചയായ് വെറും കൂത്താടിയായ്
തലതെറിച്ചവരൊട്ടാകെ വാഴണ കൊട്ടാരമാണിത് പെട്ടാൽ പെടും അത് കട്ടായം
എട്ടിൻ്റെ പൂട്ടുള്ള കൂടാരം
തരരരരത്തേ
മടിയുടെ മലയോരത്ത് ധ്യാനിച്ചിരിക്കുന്ന സന്യാസി ചുമ്മാതിരിപ്പിൻ്റെ അഭ്യാസി
ചൊരത്തിളപ്പുള്ള തോന്ന്യാസി
തരരരരത്താ
ഗമയുടെ കില്ലാടിയാ ഇല്ലായ്മയിൽ ധാരാളിയാ
കുടിവലിയുന്മാദിയാ കുന്നായ്മയിൽ കൂട്ടാളിയാ
ഭാവികളില്ലാത്തൊരീ ഭൂതങ്ങളായ് വാഴുന്നിതാ
തല താഴാതിതുവഴി പോക്ക്
പല വള്ളികൾ നേരംപോക്ക്
സ്ഥിതി ഗതികളിൽ കെണികളിൽ ക്ലോക്ക്
തട്ടാതെ മുട്ടാതെ മത്തായൊരോട്ടം
തല താഴാതിതുവഴി പോക്ക്
പല വള്ളികൾ നേരംപോക്ക്
സ്ഥിതി ഗതികളിൽ കെണികളിൽ ക്ലോക്ക്
തട്ടാതെ മുട്ടാതെ മത്തായൊരോട്ടം
Written by: Sushin Shyam, Vinayak Sasikumar