Video musicale

In primo piano

Crediti

PERFORMING ARTISTS
Hariharan
Hariharan
Performer
Radhika Verma
Radhika Verma
Actor
Jayasoorya
Jayasoorya
Actor
COMPOSITION & LYRICS
Bennet
Bennet
Composer
Rafeeq Ahamad
Rafeeq Ahamad
Songwriter
Veetraag
Veetraag
Composer

Testi

മഴ ഞാൻ അറിഞ്ഞിരുന്നില്ല നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല എന്റെയുള്ളിൽ നിൻ ചിരി നേർത്ത് പടരും വരെ മഴ ഞാൻ അറിഞ്ഞിരുന്നില്ല നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ വേനൽ നിലാവിന്റെ മൗനം നീരൊഴുക്കിൻ തീരാത്ത ഗാനം ദൂരങ്ങളിൽ നിന്നുമേതോ പാട്ടു മൂളും കുയിലിൻ സ്വകാര്യം അറിയാതെ നിമിഷങ്ങളൂർന്നു പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ മഴ ഞാൻ ഗ്രീഷ്മാതപത്തിന്റെ ദാഹം പാറിയെത്തും ശിശിരാഭിലാഷം പൂക്കും വസന്ത ഹർഷം വർഷസന്ധ്യാമൂകാശ്രുഭാരം അറിയാതെ ദിനരാത്രമേതോ പാഴിലച്ചാർത്തു പോൽ വീണൊഴിഞ്ഞു എന്റെയുള്ളിൽ നിൻ കാൽ ചിലമ്പുണരും വരെ മഴ ഞാൻ അറിഞ്ഞിരുന്നില്ല നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല എന്റെയുള്ളിൽ നിൻ ചിരി നേർത്ത് പടരും വരെ മഴ ഞാൻ അറിഞ്ഞിരുന്നില്ല നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ
Writer(s): Bennet, Ahmed Rafeeq, Veetraag Veetraag Lyrics powered by www.musixmatch.com
instagramSharePathic_arrow_out