Crediti
PERFORMING ARTISTS
Basil C J
Performer
Sannidhanandan
Performer
Suhail Koya
Performer
COMPOSITION & LYRICS
Basil C J
Composer
Suhail Koya
Songwriter
Testi
മൈന്റിൽ പൈന്റിത് പാറ്ങ്ക
ഇത് ടാക്സ്സ് കിഴിക്കണ ഡ്രീമങ്ക
ആരോഗ്യത്തിന് സീന്ങ്ക
ലിവറേറണ പൊണ്ണിത് വേണാങ്ക
ഇടമിതു പല പടിയേറണം
പൊടിയുയരണ തൊടിയത് താണ്ടണം
പുലിമടയുടെ മടിയില് തൂങ്ങണം
അടിപുതയണ കടലില് താഴണം
കുറ്റിബീഡി മുട്ടിലെ
കട്ടപ്പൊകയൂതി നീ
കട്ടവൂര് മൂളണ
കട്ടത്തമിഴീരടി.
കൊച്ചു പറമ്പേറണ
ഉച്ചക്കാറ്റിലാറിയ
പച്ചകാച്ചിലൂതി നീ
പക്കത്തേക്ക് നീങ്ങി നീ
പടിഞ്ഞിരുന്നൊരു തടിപ്പടിമേലെ
ഉടലുരഞ്ഞിരുന്നിരുവരുമൊരുപോലെ
ഒഴുകിനടക്കണ കാറ്റാണെ
അതിനിവനനുദിനമൊരു കൂട്ടാണെ
കുതറിയടുക്കണ
മലവരയാടിനെ
കറിയിലൊതുക്കണ് ദേ
ഇരുളിലിറങ്ങണ
പോത്താണെ
ഇവരിത് വഴി വരണതിൻ മേത്താണെ
അകലയുദിക്കണയരിമുറിത്തേങ്ങയെ
എറിഞ്ഞുകുടിക്കണ് ദേ
പിണഞ്ഞരഞ്ഞാണമായ്
പലവുരു കോർക്കണെ
കഥകളൊരായിരം ഈ
കരയില് പാടണേ
Written by: Basil C J, Suhail Koya

