album cover
Azhake Nin
album cover
Azhake Nin è stato pubblicato il 1 gennaio 1996 da Magnasound come parte dell'album Sunny Scooter (Original Motion Picture Soundtrack) - Single
BPM154
Melodicità
Acousticità
Valence
Ballabilità
Energia

Video musicale

Video musicale

Testi

അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹ വേളതൻ നൊമ്പരം
ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം
ഒരു വെണ്മുകിലിന് മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ
അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ
തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ
തരിവളയിളകും തിരയിൽനിൻ മൊഴികേൾക്കേ
ചെന്താരക പൂവാടിയിൽ താലം വിളങ്ങി
ഏകാം കടൽത്തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങി
രാവിൻ ഈണവുമായ് ആരോ പാടുമ്പോൾ
ഒരു വെണ്മുകിലിന് മഴയിതളെകിയ പൂന്തിരയഴകിനുമിനയഴകാമെൻ അഴകേ...
അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ
പൂന്തുറയാകെ ചാകരയില് മുഴുകുമ്പോള്
പൊന്നലചൂടി പാമരവുമിളകുമ്പോള്
കാലില്ചിലമ്പാടുന്നൊരീ തീരങ്ങള് പൂകാന്
നീയെന്കിനാപാലാഴിയില് നീരാടിവായോ
കാണാകടലോളിയിൽ മെലേ പൂമുടിയിൽ
ഒരു വെണ്മുകിലിന് മഴയിതളെകിയ പൂന്തിരയഴകിനുമിനയഴകാമെൻ അഴകേ...
അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ
പരിഭവങ്ങളിൽ മൂടി നിൽക്കുമീ വിരഹ വേളതൻ നൊമ്പരം
ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം
ഒരു വെണ്മുകിലിന് മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ
അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ
Written by: Johnson, O.N.V. Kurup
instagramSharePathic_arrow_out􀆄 copy􀐅􀋲

Loading...