ミュージックビデオ
ミュージックビデオ
クレジット
PERFORMING ARTISTS
Mithun Jayaraj
Performer
COMPOSITION & LYRICS
Shaan Rahman
Composer
Manu Manjith
Songwriter
歌詞
താനാനേ താനേ താനാനേ
ശ്രീലക്ഷ്മീ കൃപാകരി
ഏലമ്മാ സർവമംഗളേ
ശ്രീലക്ഷ്മീ കൃപാകരി
ഏലമ്മാ സർവമംഗളേ
വാക്കെല്ലാം പൂക്കുന്ന ദിക്കായദിക്കിൽ
വാഴും ശിവേ ശങ്കരീ
വേദങ്ങൾ നാദങ്ങൾ നാത്തുമ്പിൽ തൂകും
ദേവീ മഹാമംഗളേ
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ
കൈകൂപ്പി നിൽക്കുമ്പോൾ മൂർദ്ധാവിൽ ചുംബിച്ച്
മാറോട് ചേർക്കില്ലയോ
കൃപാകരി കൃപാകരി ദേവീ
കൃപാകരി മൂകാംബികാ ദേവീ
കൃപാകരി കൃപാകരി ദേവീ
കൃപാകരി മൂകാംബികാ ദേവീ
ശ്രീലക്ഷ്മീ കൃപാകരി
ഏലമ്മാ സർവമംഗളേ
ശ്രീലക്ഷ്മീ കൃപാകരി
ഏലമ്മാ സർവമംഗളേ
ശ്രീലക്ഷ്മീ കൃപാകരി
ഏലമ്മാ സർവമംഗളേ
ശ്രീലക്ഷ്മീ കൃപാകരി
ഏലമ്മാ സർവമംഗളേ
ജപം തുടർന്നിടാനിതാ കൂടമഞ്ഞും
അലഞ്ഞലഞ്ഞണഞ്ഞിടം കുടജാദ്രി
ഉഷസ്സിലെ വിളക്കിലെ തിരിനാളം
കൊളുത്തുവാൻ കുളിച്ചു വന്നതു സൂര്യൻ
സൗപർണ്ണികാ തീർത്ഥങ്ങളിൽ
സൗപർണ്ണ മേഘത്തിൻ തേര്
ഈ കാട്ടിലെ പൂങ്കാറ്റിനും
ശ്രീശങ്കരാചാര്യ മന്ത്രം
മുന്നിലെത്തേണ്ട നേരങ്ങളിൽ മാത്രം
എന്നെ ആ കോവിൽനടയിൽ വരുത്തുന്നൊരംബികേ
വാക്കെല്ലാം പൂക്കുന്ന ദിക്കായദിക്കിൽ
വാഴും ശിവേ ശങ്കരീ
വേദങ്ങൾ നാദങ്ങൾ നാത്തുമ്പിൽ തൂകും
ദേവീ മഹാമംഗളേ
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ
കൈകൂപ്പി നിൽക്കുമ്പോൾ മൂർദ്ധാവിൽ ചുംബിച്ച്
മാറോട് ചേർക്കില്ലയോ
കൃപാകരി കൃപാകരി ദേവീ
കൃപാകരി മൂകാംബികാ ദേവീ
കൃപാകരി കൃപാകരി ദേവീ
കൃപാകരി മൂകാംബികാ ദേവീ
ശ്രീലക്ഷ്മീ കൃപാകരി
ഏലമ്മാ സർവമംഗളേ
ശ്രീലക്ഷ്മീ കൃപാകരി
ഏലമ്മാ സർവമംഗളേ
Written by: Manu Manjith, Shaan Rahman