クレジット
PERFORMING ARTISTS
K. J. Yesudas
Lead Vocals
P. Leela
Performer
COMPOSITION & LYRICS
V. Dakshinamoorthy
Composer
Sreekumaran Thampi
Songwriter
歌詞
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്ചിരിയിലലിയുന്നെന് ജീവരാഗം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നു ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്മിഴിയിലലിയുന്നെൻ ജീവമേഘം
താരകയോ നീലത്താമരയോ
നിൻ താരണിക്കണ്ണിൽ കതിർ ചൊരിഞ്ഞു
വർണ്ണമോഹമോ പോയ ജന്മപുണ്യമോ
നിൻ മാനസത്തിൽ പ്രേമമധുപകർന്നു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നു ജീവരാഗം
മാധവമോ നവഹേമന്തമോ
നിൻ മണിക്കവിൾ മലരായ് വിടർത്തിയെങ്കിൽ
തങ്കച്ചിപ്പിയിൽ നിന്റെ തേനലർചുണ്ടിൽ
ഒരു സംഗീതബിന്ദുവായ് ഞാനുണർന്നുവെങ്കിൽ
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിൻ ചിരിയിലലിയുന്നു ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്മിഴിയിലലിയുന്നെൻ ജീവമേഘം
Written by: Sreekumaran Thampi, V. Dakshinamoorthy

