クレジット
PERFORMING ARTISTS
Rahman Chavakkad
Performer
COMPOSITION & LYRICS
Rahman Chavakkad
Composer
Rah Pootheri
Lyrics
歌詞
പതിനാലാം രാവിന്റെ ചേലൊത്ത പെണ്ണേ
പനിനീർ പൂവിന്റെ മണമുള്ള പെണ്ണേ
പതിനേഴിൻ കടവിൽ കനവും കണ്ടിരിക്കുന്ന
പതിനേഴിൻ കടവിൽ കനവും കണ്ടിരിക്കുന്ന
പരൽ മീൻ മിഴിയുള്ള മിടുക്കി പെണ്ണേ
പരൽ മീൻ മിഴിയുള്ള മിടുക്കി പെണ്ണേ
പതിനാലാം രാവിന്റെ ചേലൊത്ത പെണ്ണേ
പനിനീർ പൂവിന്റെ മണമുള്ള പെണ്ണേ
പത്തരമാറ്റുള്ള പൊന്നാൽ തീർത്തുള്ള പതക്കവും മാലയും മാറിലണിഞ്ഞ്
അരമണി കിങ്ങിണി അലിക്കത്തുമണിഞ്
അരയന്ന പിടപോലെ നടക്കുന്ന പെണ്ണ്
പത്തരമാറ്റുള്ള പൊന്നാൽ തീർത്തുള്ള പതക്കവും മാലയും മാറിലണിഞ്ഞ്
അരമണി കിങ്ങിണി അലിക്കത്തുമണിഞ്
അരയന്ന പിടപോലെ നടക്കുന്ന പെണ്ണ്
കയ്യിൽ മൈലാഞ്ചിയിട്ട് കൈ നിറയെ വളയിട്ട്
കയ്യിൽ മൈലാഞ്ചിയിട്ട് കൈ നിറയെ വളയിട്ട്
കണവനെ കാത്തിരിക്കും മണവാട്ടി പെണ്ണെ
കണവനെ കാത്തിരിക്കും മണവാട്ടി പെണ്ണെ
പതിനാലാം രാവിന്റെ ചേലൊത്ത പെണ്ണേ
പനിനീർ പൂവിന്റെ മണമുള്ള പെണ്ണേ
കരം രണ്ടിൽ പുതുമയിൽ മൈലാഞ്ചി അണിഞ്ഞിട്ട്
കൗതുക പുതുമാരി ഒരുങ്ങിടുന്നേ
കാനോത്ത് കഴിഞ്ഞാൽ മൊഞ്ചുള്ള മാരൻ കൊതിയോടെ മണിയറ പൂകിടുന്നേ
കരം രണ്ടിൽ പുതുമയിൽ മൈലാഞ്ചി അണിഞ്ഞിട്ട്
കൗതുക പുതുമാരി ഒരുങ്ങിടുന്നേ
കാനോത്ത് കഴിഞ്ഞാൽ മൊഞ്ചുള്ള മാരൻ കൊതിയോടെ മണിയറ പൂകിടുന്നേ
ആനന്ദ കൊതി മനം കലർന്നുള്ള മധുരത്താൽ
ആനന്ദ കൊതി മനം കലർന്നുള്ള മധുരത്താൽ
ആവേശം നിറഞ്ഞിതാ ഒരുങ്ങിടുന്നേ
ആവേശം നിറഞ്ഞിതാ ഒരുങ്ങിടുന്നേ
പതിനാലാം രാവിന്റെ ചേലൊത്ത പെണ്ണേ
പനിനീർ പൂവിന്റെ മണമുള്ള പെണ്ണേ
പതിനേഴിൻ കടവിൽ കനവും കണ്ടിരിക്കുന്ന
പരൽ മീൻ മിഴിയുള്ള മിടുക്കി പെണ്ണേ
പരൽ മീൻ മിഴിയുള്ള മിടുക്കി പെണ്ണേ
പതിനാലാം രാവിന്റെ ചേലൊത്ത പെണ്ണേ
പനിനീർ പൂവിന്റെ മണമുള്ള പെണ്ണേ
Written by: Rah Pootheri, Rahman Chavakkad